സൗത്ത് കരോലിന: അപ്‌സ്റ്റേറ്റ് മലയാളി ക്രിസ്ത്യന്‍ അസോസിയേഷന്റെ (യു.എം.സി.എ) ക്രിസ്മസ് ആഘോഷങ്ങള്‍ സ്പാര്‍ട്ടന്‍ബര്‍ഗിലുള്ള ഹോളി ലൂഥറന്‍ ചര്‍ച്ചില്‍ വച്ചു ഡിസംബര്‍ 17-നു വിവിധ കലാപരിപാടികളോടുകൂടി നടത്തപ്പെട്ടു. സജി ചാക്കോ മുഖ്യ സംഘാടകനായിരുന്നു.

പ്രാര്‍ത്ഥനാനിര്‍ഭരമായ ചടങ്ങില്‍ പ്രസിഡന്റ് വി.എസ് ജോസഫ്, ഫാ. അലക്‌സ് ഏബ്രഹാം എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. വര്‍ണ്ണാഭമായ വിവിധ കലാപരിപാടികളോടൊപ്പം കേരളാ വിഭവങ്ങളോടുകൂടിയ സദ്യയും ഒരുക്കിയിരുന്നു.

മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് കരോലിന (മാസ്ക്) അപ്‌സ്റ്റേറ്റ് അംഗങ്ങളും പ്രസിഡന്റ് സേതു നായര്‍ക്കൊപ്പം ആദ്യാവസാനം ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. ജെഫി ജോസഫിന്റെ നന്ദി പ്രസംഗത്തോടെ പരിപാടികള്‍ മംഗളമായി പര്യവസാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here