തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ ആ സ്ഥാനത്തു നിന്നും രാജി വയ്പ്പിക്കാന്‍ ശ്രമിക്കരുതെന്ന് ഉമ്മന്‍ചാണ്ടിയോടും തന്നോടും എ.കെ ആന്റണി ആവശ്യപ്പെട്ടിരുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍.

കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കിയാല്‍ പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാകുമെന്നും ആന്റണി മുന്നറിയിപ്പ് നല്‍കിയിരുന്നു. കരുണാകരനെ രാജിവെപ്പിക്കാന്‍ നടത്തിയ നീക്കത്തില്‍ ഇപ്പോള്‍ ദുഖമുണ്ട് അദ്ദേഹം വ്യക്തമാക്കി. കരുണാകരന്റെ ഓര്‍മ ദിനത്തില്‍ സംസാരിക്കുന്നതിനിടയിലാണ് ഹസന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here