വാഷിങ്​ടൺ: മിസ്​ അമേരിക്ക സംഘടന സി.ഇ.ഒ സാം ഹസ്​കെൽ രാജിവെച്ചു. മുൻ വർഷങ്ങളിലെ മിസ്​ അമേരിക്ക വിജയികൾക്ക് ​അശ്ലീല ഇ-മെയിൽ സന്ദേശങ്ങൾ കൈമാറിയെന്ന റി​േപ്പാർട്ട്​ ലഭിച്ചതിനെ തുടർന്നാണ്​ സി.ഇ.ഒ രാജിവെച്ചത്​. സി.ഇ.ഒക്കു പുറമെ മറ്റു ചില അംഗങ്ങളും രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്​.

ഹഫിങ്​ടൺ പോസ്​റ്റിൽ മുൻ വർഷ വിജയികൾക്ക്​ അശ്ലീല സന്ദേശങ്ങൾ കൈമാറിയെന്ന റി​പ്പാേർട്ട്​ വന്നതിനെ തുടർന്ന്​ വെള്ളിയാഴ്​ച ഹസ്​കലിനെ സസ്​പെൻഡ്​​ ചെയ്​തിരുന്നു. അതേസമയം, വിജയികൾക്ക്​ സന്ദേശം കൈമാറിയിട്ടില്ലെന്ന്​ ഹസ്​കലി​​െൻറ പ്രതിനിധി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here