ന്യൂയോർക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കക്ക് (IPCNA) നവനേതൃത്വം. 2018 -2019 പ്രവർത്തനവർഷങ്ങളിലേക്കുള്ള ഭാരവവാഹികളായി മധു കൊട്ടാരക്കര ( പ്രസിഡന്റ്) , സുനിൽ തൈമറ്റം ( ജനറൽ സെക്രട്ടറി) , സണ്ണി പൗലോസ് (ട്രഷറർ) , ജെയിംസ് വർഗീസ് (വൈസ് പ്രസിഡന്റ്) , അനിൽ ആറന്മുള ( ജോയിൻറ് സെക്രട്ടറി, ജീമോൻ ജോർജ് (ജോയിൻറ് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. മാർട്ടിൻ വിലങ്ങോലിൽ , ലവ്‌ലി ശങ്കർ എന്നിവർ ഓഡിറ്റർമാരാണ്.

പ്രസിഡന്റ് മധു കൊട്ടാരക്കര, അശ്വമേധം ഓൺലൈൻ ന്യൂസിന്റെ മാനേജിങ് എഡിറ്ററാണ്. ഇന്ത്യാ പ്രസ് ക്ലബ് നാഷണൽ സെക്രട്ടറി , അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ,ന്യൂയോർക്ക് ചാപ്റ്റർ സെക്രട്ടറി എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട സുനിൽ തൈമറ്റം കേരളാന്യൂസ്‌ലൈവ്.കോം ചീഫ് എഡിറ്ററാണ്.കേരളാ കൗമുദിയിലൂടെ മാധ്യമരംഗത്തു തുടക്കം. ഇന്ത്യാ പ്രസ് ക്ലബ് ദേശീയ ട്രഷറർ , ഫ്ലോറിഡാ ചാപ്റ്റർ പ്രസിഡണ്ട് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.ട്രഷറർ സണ്ണി പൗലോസ് ജനനി മാഗസിന്റെ മാനേജിങ് എഡിറ്ററാണ്. ഇന്ത്യ പ്രസ് ക്ലബ് ന്യൂയോർക്ക് ചാപ്റ്റർ സെക്രട്ടറിയായിരുന്നു.

വൈസ് പ്രസിഡണ്ടായി ചുമതലയേൽക്കുന്ന ജെയിംസ് വർഗീസ് മലയാള മനോരമയുടെ യു.എസ് കറസ്പോണ്ടൻറ് ആയി പ്രവർത്തിക്കുന്നു. നാഷണൽ പ്രസ് ക്ലബ് ഓഫ് വാഷിങ്ടൺ അംഗമാണ്. നിലവിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഡിറ്ററാണ്. ജോയിന്റ് സെക്രട്ടറി അനിൽ ആറന്മുള ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റായി പ്രവർത്തിച്ചു വരുന്നു. മലയാളം പത്രം ഹൂസ്‌റ്റൻ പ്രതിനിധിയായിരുന്നു,ഇപ്പോൾ മലയാളം പത്രികയുടെ റിപ്പോർട്ടർ ആണ് . ജോയിൻറ് ട്രഷറർ ജീമോൻ ജോർജ് ഫ്‌ളവേഴ്‌സ് ടി.വി ഫിലാഡൽഫിയ റീജിയണൽ മാനേജരാണ്. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് ഫിലാഡൽഫിയ ചാപ്റ്റർ വൈസ് പ്രസിഡന്റ് , ട്രഷറർ , നാഷണൽ ഓഡിറ്റർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here