സോള്‍: ഉത്തര കൊറിയയുടെ അണുവായുധ ശേഖരത്തിന്റെ ബട്ടണ്‍ തന്റെ വിരല്‍ തുമ്പിലാണെന്ന് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍. പുതുവര്‍ഷത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അണുവായുധങ്ങളുടെ ബട്ടണ്‍ എന്റെ മേശയിലുണ്ട്, ഭീഷണിയല്ല, ഇതാണ് യാഥാര്‍ഥ്യം. യു.എസിനെ മുഴുവന്‍ ബാധിക്കാവുന്ന തരം അണുവായുധങ്ങളാണ് ഉത്തര കൊറിയയുടെ കൈവശമുള്ളത്. ഇത് അവര്‍ക്കും അറിയാം. അതിനാല്‍ അമേരിക്ക ഒരിക്കലും യുദ്ധത്തിന് തുനിയില്ല കിം പറഞ്ഞു.

ബാലിസ്റ്റിക് മിസൈലുകളുടെ വന്‍ തോതിലുള്ള നിര്‍മ്മാണത്തിലായിരിക്കും ഈ വര്‍ഷം ഉത്തര കൊറിയ ശ്രദ്ധ കേന്ദ്രീകരിക്കുക. എന്നാല്‍ സുരക്ഷ ഭീഷണിയുണ്ടാകുമ്പോള്‍ മാത്രമേ ഇവ ഉപയോഗിക്കുകയുള്ളു. ദക്ഷിണ കൊറിയയുമായുള്ള ബന്ധം പുതുക്കി കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സൈനിക പിരിമുറുക്കങ്ങള്‍ കുറയ്ക്കുകയാണ് തന്റെ ലക്ഷ്യമെന്നും കിം ജോംഗ് പറഞ്ഞു.

ഫെബ്രുവരിയില്‍ പ്യോംഗ്യാംഗില്‍ ആരംഭിക്കുന്ന സമ്മര്‍ ഒളിംപിക്‌സില്‍ വിജയം ആശംസിച്ച കിം, ഉത്തര കൊറിയന്‍ ടീമിനെ അയക്കുന്ന കാര്യം തന്റെ പരിഗണനയിലാണെന്നും കൂട്ടിച്ചേര്‍ത്തു. ഒളിംപിക്‌സ് വന്‍ വിജയമാകട്ടെയെന്നും കിം ആശംസിച്ചു. ചാരനിറത്തില്‍, പാശ്ചാത്യ ശൈലിയിലുള്ള സ്യൂട്ടും ടൈയും ധരിച്ചാണ് ആശംസ നല്‍കാന്‍ കിം പ്രത്യക്ഷപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here