ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബിന്റെ ഒന്നാം വാര്‍ഷികവും ചാരിറ്റി ഡിന്നര്‍നൈറ്റും ഡിസംബര്‍ 30-നു ശനിയാഴ്ച വൈകുന്നേരം വൈറ്റ് പ്ലെയിന്‍സിലുള്ള “കോള്‍ അമി’ ഓഡിറ്റോറിയത്തില്‍ വച്ചു വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

പ്രസിഡന്റ് ജോസഫ് കാഞ്ഞമലയുടെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനം വൈസ് മെന്‍ ക്ലബ് യു.എസ് ഏരിയ പ്രസിഡന്റ് ടിബോര്‍ ഫോകി ഉദ്ഘാടനം ചെയ്തു.

തദവസരത്തില്‍ വൈസ്‌മെന്‍ എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളായ തോമസ് മൊട്ടയ്ക്കല്‍ (ബിസിനസ്), രേഖാ നായര്‍ (ഹ്യൂമാനിറ്റി), ആദര്‍ശ് അല്‍ഫോന്‍സ് കണ്ണന്താനം (ചാരിറ്റി) എന്നിവര്‍ക്ക് ടിബോര്‍ ഫോകി അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.

റീജണല്‍ പ്രസിഡന്റ് മാത്യു ചാമക്കാല, ഡോ. അലക്‌സ് മാത്യു, ഷാജു സാം, ഡോ. ആനി പോള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെലിബറേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഷോളി കുമ്പിളുവേലി നന്ദി രേഖപ്പെടുത്തി.

വൈസ്‌മെന്‍ ക്ലബിന്റെ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച സുവനീര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. പ്രശസ്ത ഗായകര്‍ പങ്കെടുത്ത ലൈവ് ഓക്കസ്ട്രയോടുകൂടിയ ഗാനമേള ചടങ്ങുകളുടെ മാറ്റൂകൂട്ടി. ലീന ആലപ്പാട്ട് എം.സിയായി ചടങ്ങുകള്‍ നിയന്ത്രിച്ചു.

ജോഷി തെള്ളിയാങ്കല്‍, എഡ്വിന്‍ കാത്തി, ഷാജി സഖറിയ, കെ.കെ. ജോണ്‍സണ്‍, ഷൈജു കളത്തില്‍, ജോസ് ഞാറക്കുന്നേല്‍, ജിം ജോര്‍ജ്, റോയി മാണി, ജോസ് മലയില്‍, ബെന്നി മുട്ടപ്പള്ളി, ഷിനു ജോസഫ്, ലിസാ ജോളി, സ്വപ്ന മലയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസനിധിയിലേക്ക് വെസ്റ്റ് ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബിന്റെ വകയായി ഒരു ലക്ഷം രൂപ നല്‍കുന്നതാണെന്നു ക്ലബ് പ്രസിഡന്റ് ജോസഫ് കാഞ്ഞമല അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here