മയാമി : സൗത്ത് ഫ്‌ളോറിഡ മലയാളികളുടെ കലാ സാംസ്കാരിക മേഖലകളില്‍ അവര്‍ക്കൊപ്പം സഞ്ചരിച്ച കേരളസമാജത്തിന് ഇതു ആത്മസമര്‍പ്പണത്തിന്റെ മുപ്പത്തഞ്ചാം വര്‍ഷം. വളരെ ചെറിയ തുടക്കത്തില്‍ നിന്നും ഇന്നു സമാജവും മലയാളികള്‍ക്കൊപ്പം വളര്‍ന്നിരിക്കുന്നു . ഈ ചരിത്ര നിയോഗത്തില്‍ ഞങ്ങളോടൊപ്പം സഞ്ചരിച്ച എല്ലാവര്ക്കും നന്ദി ….ഒപ്പം പുതു വര്‍ഷത്തില്‍ ഒട്ടേറെ സ്വപ്ന പദ്ധതികളുമായി ഞങ്ങള്‍ വീണ്ടുമെത്തുന്നു …അതിലേക്കായി പ്രവര്‍ത്തന പരിചയവും കര്മകുശലതയും ചേര്‍ന്ന ഒരു യുവ നിരയെ ഞങ്ങള്‍ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നു .

ഡിസംബര്‍ 9 നു കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയറ്റില്‍ കൂടിയ ജനറല്‍ ബോഡി 2018 ലേക്കുള്ള പ്രസിഡന്റായി സാം പറത്തുണ്ടില്‍, സെക്രട്ടറി -പത്മകുമാര്‍ .കെ .ജി , ട്രഷറര്‍ -സൈമണ്‍ സൈമണ്‍ എന്നിവരെയും വൈസ് പ്രസിഡന്റ് -ബിജു ആന്റണി, ജോയിന്റ് സെക്രട്ടറി -വിനോദ് കുമാര്‍ നായര്‍ , ജോയിന്റ് -ട്രഷറര്‍ ബിനു പാപ്പച്ചന്‍ എന്നിവരെയും തെരഞെടുത്തു. മറ്റു കമ്മിറ്റി അംഗങ്ങള്‍: ജോര്‍ജ് വര്‍ഗീസ് മലിയില്‍, ജെറാള്‍ഡ് പെരേര , ലിജു കാച്ചപ്പള്ളി , ഷിബു ജോസഫ്, ജോസ് തോമസ്, മോന്‍സി ജോസഫ്, അജി വര്‍ഗീസ്, ജോബി എബ്രഹാം, ജിജോ മാത്യു, ജൈസ്‌മോള്‍ എബ്രഹാം, സിന്ധു ജോര്‍ജ് , ജെയിംസ് മറ്റംപറമ്പത്ത് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു . 2019 ലേക്കുള്ള പ്രസിഡന്റ് ആയി ബാബു കല്ലിടുക്കില്‍ തെരഞ്ഞെടുക്കപ്പെട്ടു. സാജന്‍ മാത്യു ആണ് എക്‌സ് ഒഫീഷ്യോ.

സമാജത്തിന്റെ 2018 ലെ പ്രവര്‍ത്തന ഉല്‍ഘാടനം മാര്‍ച്ച് 3 നും പതിമൂന്നാമതു നെഹ്‌റു ട്രോഫി വള്ളംകളി മെയ് 26 നും നടക്കുമെന്ന് പ്രസിഡന്റ് സാം പറത്തുണ്ടിലും സെക്രട്ടറി പത്മകുമാര്‍ കെ.ജി യും അറിയിച്ചു. പത്മകുമാര്‍ കെ.ജി അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here