ഹാര്‍ട്ട്‌ഫോര്‍ഡ്: വീടിന്റെ പുറകുവശത്ത് കൊടും തണുപ്പില്‍ നായ തണുത്തുറഞ്ഞ് നില്‍ക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടമസ്ഥ മിഷല്‍ ബെനറ്റിനെ (50) അറസ്റ്റ് ചെയ്തു.
‘മൃഗങ്ങളോടുള്ള ക്രൂരത’ എന്ന വകുപ്പിലാണ് ആഡംസ് സ്ട്രീറ്റില്‍ നിന്നും ഇവരെ അറസ്റ്റ് ചെയ്തതെന്ന് ജനുവരി 4 വ്യാഴാഴച പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് 2500 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
സമീപത്ത് താമസിക്കുന്നവരാണ് നായ പുറത്ത് ഐസായി നില്‍ക്കുന്ന വിവരം പോലീസില്‍ അറിയിച്ചത്. പിറ്റ് ബുള്‍ വര്‍ഗത്തില്‍പ്പെട്ട നായ ഏകദേശം ഒരു മാസമായി പുറത്തായിരുിക്കാം എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസ്സിലാകുന്നതെന്ന് പോലീസ് പറഞ്ഞു. കൊടും തണുപ്പില്‍ വളര്‍ത്തു മൃഗങ്ങളെ പുറത്തു നിര്‍ത്തുന്നതിനെതിരെ അനിമല്‍ വെല്‍ഫയര്‍ ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വളര്‍ത്തു മൃഗങ്ങളെ പുറത്തു നിര്‍ത്തിയിരിക്കുന്നുവെന്നുള്ള നൂറുകണക്കിന് ഫോണ്‍ കോളുകളാണ് ഓരോ ദിവസവും ലഭിക്കുന്നതെന്ന് അനിമല്‍ കെയര്‍ സര്‍വ്വീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here