വാഷിംഗ്ടണ്‍: എച്ച് വണ്‍ ബി വിസയ്ക്ക് അമേരിക്ക ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്ക് കനത്ത ആഘാതമാകും. നിയന്ത്രണം നടപ്പിലായാല്‍ പത്ത് ലക്ഷത്തോളം ഇന്ത്യക്കാരെങ്കിലും മടങ്ങേണ്ടിവരുമെന്ന് ഐ.ബി.എസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ വി.കെ.മാത്യൂസ് പറഞ്ഞു. ഇത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കും തിരിച്ചടിയാകും.

നിലവില്‍ മൂന്നുവര്‍ഷമാണ് എച്ച്്വണ്‍ബി വിസയുടെ കാലാവധി. ഇത് മൂന്നുവര്‍ഷം കൂടി നീട്ടിക്കിട്ടും. ഇതിനുശേഷം ഗ്രീന്‍കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് അത് ലഭിക്കുന്നതുവരെ അമേരിക്കയില്‍ തുടരുകയും ചെയ്യാം. ഈ ഇളവുകള്‍ അവസാനിപ്പിക്കുന്നതിനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. യുഎസ് കമ്പനികളുമായി പുറംജോലി കരാര്‍ ഉള്ള ഇന്ത്യന്‍ ഐ.ടി കമ്പനികളെ ഇത് പ്രതിസന്ധിയിലാക്കും.

പ്രതിവര്‍ഷം 45000 ഇന്ത്യന്‍ ഐ.ടി തൊഴിലാളികള്‍ എച്ച്്വണ്‍ബി വിസ വഴി അമേരിക്കയില്‍ എത്തുന്നുണ്ട്. ആറുവര്‍ഷം കൊണ്ട് രണ്ടുലക്ഷത്തി എഴുപതിനായിരം പേര്‍ എത്തും. പത്തുവര്‍ഷത്തിനിടെ ഗ്രീന്‍ കാര്‍ഡ് കാത്തുകഴിയുന്നവരെ കൂടെ കൂട്ടിയാല്‍ പത്തുലക്ഷം. പരമ്പരാഗത ഐ.ടി ജോലികളില്‍ നിന്ന് ഓട്ടോമേഷനിലേക്ക് മാറുന്നഘട്ടത്തില്‍ എച്ച് വണ്‍ ബി വിസ നിയന്ത്രണം കൂടി വരുന്നത് യുവാക്കളെ ഐ.ടി മേഖലയില്‍ നിന്ന് അകറ്റുന്നതിനും ഇടയാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here