ഡാലസ്: ധനുമാസത്തിലെ തിരുവാതിര ആഘോഷങ്ങള്‍ മലയാളിവനിതകളുടെ സംസ്കാരത്തിന്റെ ഒരു ഭാഗമാണ്. തങ്ങളുടെ സാംസ്കാരിക തനിമകാത്തു സൂക്ഷിക്കുന്നതിനുള്ള താല്പര്യവും, അത് പുതിയ തലമുറയ്ക്ക് പകര്‍ന്നുനല്‍കുവാനുള്ള സാമൂഹി കകടമയുമാണ് ഈവര്‍ഷം മുതല്‍ തിരുവാതിര ആഘോഷിക്കാന്‍ ഡാളസ്സിലെ വനിതകള്‍ക്ക് പ്രചോദനമായത്.

പ്ലാനോസിറ്റിയില്‍ ഉള്ള ഗണേശ അമ്പലത്തിലെ സാംസ്കാരിക മന്ദിരത്തില്‍ എന്‍എസ്എസ് നോര്‍ത്ത് ടെക്‌സാസ് അംഗങ്ങള്‍ സംഘടിപ്പിച്ച തിരുവാതിര, എല്ലാ മലയാളി ഹിന്ദുവനിതകളുടെയും ഒരുമയുടെയും സാഹോദര്യത്തിന്റെയും പര്യായമായി.

ജനുവരി മാസം രണ്ടാംതീയതി പകല്‍ ഉപവാസം അനുഷ്ടിച്ച അന്‍പതില്‍പരം വനിതകളും പെണ്‍കുട്ടികളും, മരംകോച്ചുന്ന തണിപ്പിനെ അവഗണിച്ചു സന്ധ്യാവന്ദനത്തിനുശേഷം നിലവിളക്കിനുമുന്‍പില്‍ ധനശ്ലോകം ചൊല്ലിതുടങ്ങിയ തിരുവാതിരകളിക്ക് രമ്യ ഉണ്ണിത്താന്‍, കാര്‍ത്തിക ഉണ്ണികൃഷ്ണന്‍, ലക്ഷ്മിവിനു, രശ്മി അനൂപ്, പ്രിയ എന്നിവര്‍ നേതൃത്വം നല്‍കി. രാത്രി വൈകി പാതിരാപ്പൂചൂടി, ദശപുഷ്പംചാര്‍ത്തുന്ന ചടങ്ങുകള്‍ക്കും, തിരുവാതിര പുഴുക്കിനും, നൂറ്റൊന്നുമുറുക്കാനും ശേഷം പിരിയുമ്പോള്‍ പാരമ്പര്യത്തിന്റെ കണ്ണികള്‍ മുറിയാതെ സൂക്ഷിക്കുവാനുള്ള മലയാളിവനിതകളുടെ തീരുമാനത്തിന് നിറമേറി.

LEAVE A REPLY

Please enter your comment!
Please enter your name here