എച്ച് 1 ബി താത്കാലിക വിസാ നിയമം കര്‍ശനമാക്കാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നതായും ഇതിന്റെ ഭാഗമായി 7.50 ലക്ഷം ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്നും ഉള്ള ന്യൂസുകൾ ഇന്ത്യൻ സമൂഹത്തിന് ആശങ്ക ഉയര്‍ന്നിരുന്നു. യുഎസിലെ ജോലികളിൽ നാട്ടുകാർക്കു മുൻഗണന നൽകുകയെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയത്തിന്റെ ഭാഗമായി എച്ച്–1ബി വീസ നിയമങ്ങളിൽ മാറ്റം വരുത്തുന്നത് എന്നരീതിയിൽ വന്ന ന്യൂസുകൾക്ക് ഇന്ത്യൻ സമൂഹത്തിന്റെ ശക്തമായ പ്രേതിഷേധത്തിനു പിന്നാലെയാണ് ഇത്തരമൊരു നീക്കത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന യൂ എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ്(യു എസ് സി ഐ എസ്) വ്യക്തമാക്കിയത്.ഏഴരലക്ഷത്തോളം ഇന്ത്യക്കാരിൽ നല്ലരുശതമാനം മലയാളികളും ഇതിൽ ഉൾപ്പെടും.

എച്ച്–1ബി വീസയിൽ യുഎസിൽ കഴിയുന്നവരെ രാജ്യം വിടാൻ നിർബന്ധിക്കുന്ന തരത്തിലുള്ള യാതൊരു മാറ്റവും ട്രംപ് ഭരണകൂടം പരിഗണിക്കുന്നില്ലെന്ന് യുഎസ്‌സിഐഎസ് വ്യക്തമാക്കി. അതേസമയം, യുഎസിലെ ജോലികളിൽ നാട്ടുകാർ…മുൻഗണന നൽകുകയെന്ന പ്രസിഡന്റ് ട്രംപിന്റെ നയം യാഥാർഥ്യമാക്കുന്നതിന് മറ്റു ചില പരിഷ്കാരങ്ങൾ പരിഗണനയിലുണ്ടന്ന് യുഎസ്‌സിഐഎസിന്റെ മാധ്യമ വിഭാഗം തലവൻ ജൊനാഥൻ വിതിങ്ടൻ വ്യക്തമാക്കി.

ഇതോടെ എച്ച് 1 ബി വിസയുടെ കാലാവധി നീട്ടിക്കിട്ടുന്ന നിലവിലെ വ്യവസ്ഥയില്‍ മാറ്റം വരില്ലെന്ന് വ്യക്തമായി. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഐ ടി ജീവനക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് എച്ച് 1 ബി പോലുള്ള താത്കാലിക വിസകളാണ്.

ഗ്രീൻകാർഡിന് ഓരോ രാജ്യങ്ങൾക്കും പ്രതിവർഷ ക്വോട്ട നിശ്ചയിച്ചിട്ടുണ്ട്. കൂടുതൽ അപേക്ഷകരുള്ള ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇതു വർഷങ്ങൾ നീണ്ടുപോയേക്കാം. അതുവരെ വീസ സ്വാഭാവികമായി നീട്ടിക്കിട്ടിയില്ലെങ്കിൽ യുഎസിലുള്ള ഒട്ടേറെ ഇന്ത്യക്കാർ തിരിച്ചുപോരേണ്ടി വരുമെന്നായിരുന്നു നിഗമനം.ഇതോടെയാണ് യുഎസിലെ ഇന്ത്യക്കാരുടെ ഭാവി ചോദ്യചിഹ്നമാകമായിരുന്ന ഒരു നിയമത്തിനു താൽക്കാലിക വിരാമം ആയെന്നും ഇതിൽ അതിയായ സന്തോഷം ഉണ്ടെന്നും ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ.സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്,ട്രഷർ ഷാജി വർഗിസ് ;എക്‌സി. വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍ തുടങ്ങിയവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here