കോട്ടയം: ഇടുക്കിയില്‍ സിപിഎം, സിപിഐ പോര് ഇടതുമുന്നണിയില്‍ പൊട്ടിത്തെറിയിലേക് നീങ്ങുന്നു. സിപിഐയെ മുന്നണില്‍ നിന്ന് പുറത്താക്കണമെന്ന് സി പി എം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പൊതുവികാരം. സി പിഎമ്മിനെതിരെ കുറ്റപത്രം തയ്യാറാക്കി തിരിച്ചടിക്കാന്‍ സിപിഐ പാളയത്തിലും നീക്കങ്ങള്‍ സജീവമായി.

സി പി എം ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലും തുടര്‍ന്ന് നടന്ന ഗ്രൂപ്പ് ചര്‍ച്ചയിലും പൊതു ചര്‍ച്ചയിലും സി പി ഐക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേരെടുത്ത് പറഞ്ഞായിരുന്നു വിമര്‍ശനം. സി പി ഐ യെ ഒഴിവാക്കി കേരള കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കുന്നതാണ് ഉചിതമായ തീരുമാനമെന്ന് പ്രതിനിധികള്‍ ഒരേ സ്വരത്തില്‍ വ്യക്തമാക്കി. സമ്മേളനത്തിലെ വിമര്‍ശനങ്ങള്‍ക്ക് സിപിഐ ജില്ലാ സെക്രട്ടറി അതേ നാണയത്തില്‍ മറുപടി പറഞ്ഞതും സി പി എമ്മിനെ ചൊടിപ്പിച്ചു.

പൊതുചര്‍ച്ചയില്‍ ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് കാരണം റവന്യൂ, വനം വകുപ്പുകളാണെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. പാര്‍ട്ടിയെ തകര്‍ക്കാന്‍ സി പി എം ആസൂത്രിത നീക്കം നടത്തുന്നുവെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതിനെ ശക്തമായി പ്രതിരോധിക്കാന്‍ തന്നെയാണ് സി പി ഐ യുടെ തീരുമാനം. അടുത്ത മാസം നടക്കുന്ന സി പി ഐ ജില്ലാ സമ്മേളനത്തില്‍ സി പി എമ്മിനുള്ള മറുപടിയുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here