വാഷിങ്ടൺ: യു.എസിലെ നിരവധി പ്രമുഖ മാധ്യമങ്ങളിൽ നിന്ന്​ നിരന്തരം വിമർശനം ഏൽക്കേണ്ടി വന്ന പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​ വാർത്തകൾക്ക് പുരസ്​കാരം നൽകി തിരിച്ചടിച്ചു. തനിക്കെതിരെ വാർത്തകൾ നൽകുന്ന മാധ്യമങ്ങളെ തെരഞ്ഞുപിടിച്ചാണ് ട്രംപ് വ്യാജ വാർത്താ പുരസ്ക്കാരം നൽകിയത്.

സി.എൻ.എൻ, ന്യൂയോർക്ക്​ ടൈംസ്​, വാഷിങ്ടൺ പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങൾക്കാണ്​ വ്യാജവാർത്താ പുരസ്​കാരം പ്രഖ്യാപിച്ചത്​. ട്രംപി​​​​ൻെറ പ്രവർത്തികളുടെ വിമർശകരാണ്​ ഇൗ മാധ്യമങ്ങൾ. നൊബേൽ പ്രൈസ്​ ജേതാവായ സാമ്പത്തിക വിദഗ്​ധൻ പൗൾ കുർഗ്​മാനാണ്​ പുരസ്​കാര ജേതാക്കളിൽ ഒന്നാമൻ. ന്യൂയോർക്ക്​ ടൈംസിലെ സ്​ഥിരം ലേഖകനാണ്​ ഇദ്ദേഹം. പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ട്രംപ്​ വിജയിച്ച ദിവസം സാമ്പത്തിക രംഗത്തി​ലെ തിരിച്ചു വരവ്​ അസാധ്യമെന്ന്​ ലേഖനമെഴുതിയതിനാണ്​​ കുർഗ്​മാന്​ അവാർഡ്​. ​

ബുധനാഴ്​ച ട്വിറ്ററിലൂടെ 10 പുരസ്​കാര ജേതാക്കളെയാണ്​ ട്രംപ്​ പ്രഖ്യാപിച്ചത്​. റിപ്പബ്ലിക്കൻ പാർട്ടിയുടെ വെബ്​ സൈറ്റിൽ ​പ്രസിദ്ധീകരിച്ച ലിസ്​റ്റിലേക്ക്​ ട്വിറ്ററിൽ നിന്ന്​ ലിങ്ക്​ നൽകുകയായിരുന്നു.മികച്ച മാധ്യമ പ്രവർത്തകർ യു.എസിലുണ്ടെങ്കിലും നീതിയില്ലാത്തതും അഴിമതി നിറഞ്ഞതുമായ മാധ്യമ പ്രവര്‍ത്തനത്തിനു വേണ്ടിയാണിത്. യുഎസ് ജനതക്ക്​ അഭിമാനിക്കാവുന്ന വാർത്തകളാണ് ഇവര്‍ നൽകിയതെന്നും പരിഹാസ സ്വരത്തിൽ ട്രംപ് ട്വീറ്റ് ചെയ്തു. എ.ബി.സി ന്യൂസിനാണ് രണ്ടാം സ്ഥാനം. വിക്കിലീക്സ് രേഖകൾ കാണാൻ ട്രംപിനും മകനും അനുവാദമുണ്ടെന്നു വാർത്ത നൽകിയ സിഎൻഎന്നിന് മൂന്നാം സ്ഥാനമാണ്. വാഷിങ്ടൺ പോസ്റ്റിന് നാലാം സ്ഥാനവുമാണ്​ നൽകിയത്​.

LEAVE A REPLY

Please enter your comment!
Please enter your name here