കൊല്ലം:പതിനാലുകാരനായ മകനെ കൊലപ്പെടുത്തി കത്തിച്ചെന്ന് കോടതിയില്‍ അമ്മ ജയമോളുടെ കുറ്റസമ്മതം. കോടതിയില്‍ മയങ്ങിവീണ പ്രതി തന്നെ പൊലീസ് മര്‍ദിച്ചെന്ന് കോടതിയില്‍ പറഞ്ഞു. പ്രതിയെ മര്‍ദിച്ചതിന് കോടതി പൊലീസിനെ വിമര്‍ശിച്ചത് പ്രോസിക്യൂഷന്റെ വീഴ്ചയാണെന്ന് പൊലീസ് ആരോപിച്ചു.

ഉച്ചക്ക് ഒരു മണിയോടെ കോടതിയില്‍ എത്തിച്ച ജയമോള്‍ കോടതി നടപടികള്‍ തുടങ്ങുന്നതിന് മുന്‍പ് മജിസ്‌ട്രേറ്റിന് മുന്നില്‍ മയങ്ങി വീണു. തുടര്‍ന്ന് വെള്ളം നല്‍കി ബോധം വീണ്ടെടുത്തതിന് ശേഷം മജിസ്‌ട്രേറ്റ് സമീപമെത്തിയ ജയമോള്‍ താന്‍ ചെയ്ത കൊലപാതകം സമ്മതിച്ചു. അവശതക്ക് കാരണമെന്താണെന്ന് മജിസ്‌ട്രേറ്റ് ആരാഞ്ഞപ്പോള്‍ പൊലീസ് മര്‍ദിച്ചെന്ന് ജയമോള്‍ മൊഴി നല്‍കി. പക്ഷെ പൊലീസിനെതിരെ പരാതിയില്ലെന്നും ജയ പറഞ്ഞു. തുടര്‍ന്ന് പൊലീസിനെ ഒഴിവാക്കി മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തി. കസ്റ്റഡിയില്‍ മര്‍ദിച്ചതിന് കോടതി പൊലീസിനെ വിമര്‍ശിച്ചു. പരാതിയില്ലെന്ന് പറഞ്ഞിട്ടും വിമര്‍ശനമേക്കേണ്ടി വന്നത് പ്രോസിക്യൂഷന്‍െ വീഴ്ചയാണെന്ന് പൊലീസ് ആരോപിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് ആലോചിച്ചിട്ട് പറയാമെന്ന് ഡിവൈ.എസ് പി എം ആര്‍ സതീഷ്‌കുമാര്‍ പറഞ്ഞു

പൊലീസ് മര്‍ദിച്ചെന്ന് മൊഴിയെ തുടര്‍ന്ന് വീണ്ടും വൈദ്യപരിശോധനക്ക് വിധേയമാക്കാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡു ചെയ്യുകയായിരുന്നു.കൊട്ടാരക്കര ജയിലില്‍ വൈദ്യപരിശോധന നടത്താനും കോടതി നിര്‍ദേശിച്ചു. പ്രതിയേ കസ്റ്റഡിയില്‍ കിട്ടാന്‍ തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും

LEAVE A REPLY

Please enter your comment!
Please enter your name here