നോര്‍ത്ത്‌ അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2018-2020 കമ്മറ്റിയുടെ ജോയിന്റ് സെക്രട്ടറിആയി മത്സരിക്കുമെന്ന് ന്യൂ ജേഴ്സിയിൽ നിന്നുള്ള ഡോ. സുജ ജോസ് അറിയിച്ചു.ഔദ്യോഗിക ജീവിതത്തിലും സംഘടനാതലത്തിലും ധാര്‍മ്മികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് തന്റെ കഴിവു തെളിയിച്ചിട്ടുള്ള നിരവിധി വർഷങ്ങളായി അമേരിക്കയിലെ കലാ സംസ്കരിക രംഗങ്ങളിൽ പ്രവർത്തിച്ചു വരുന്ന സുജ, വുമൺസ് ഫോറം ന്യൂ ജേഴ്സി ചാപ്റ്റർ പ്രസിഡന്റ് ആയും സേവനം അനുഷ്‌ടിച്ചുവരുന്നു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി നോർത്ത് അമേരിക്കൻ മലയാളീ സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തിത്വത്തിനു ഉടമയാണ് ഡോ. സുജ ജോസ്.മികച്ച സംഘാടക , ഗായിക ,നർത്തികി , പ്രോഗ്രാം കോഡിനേറ്റർ , എം.സി തുടണ്ടി വിവിധ രംഗങ്ങളിൽ പ്രാവിണ്യം തെളിയിച്ചിട്ടുള്ള സുജ ജോസ് , ഏവർകും സുപരിചിതയാണ്. കലാസംസ്കരിക മേഖലകൾക്ക് പുറമെ ബിസിനസ് രംഗത്തും തന്റേതായ വെക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

മലയാളീ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ തുടക്കം മുതൽ ട്രഷർ, സെക്രട്ടറി എന്നിങ്ങനെ വിവിധ പദവികളിൽ സ്തുത്യർഹമായ സേവനം ചെയ്തിട്ടുള്ള സുജ ജോസ് ഫൊക്കാനയുടെ നേതൃത്യനിരയിലേക്ക് കടന്നു വരുന്നത് തന്റെ കഴിവുകൾ സമൂഹത്തിനു വേണ്ടി വിനിയോഗിക്കുക എന്നതിന് വേണ്ടിയാണ്. ഉറച്ച നിശ്‌ചയ ദാർഢ്യവും പ്രതിഭാപടവമുള്ള ഡോ. സുജ ജോസ് ഫൊക്കാനക്ക് വേണ്ടി തന്റെ കഴിവുകൾ നൂറു ശതമാനം വിനിയോഗിക്കും എന്ന് അറിയിച്ചു.ഇന്ത്യയിലെയും അമേരിക്കയിലെയും അനുദിന രാഷ്ട്രീയ സംഭവ വികാസങ്ങളെ സൂക്ഷ്മമായി വീക്ഷിക്കുകയും പിറന്ന നാടും കര്‍മ്മ ഭൂമിയും തമ്മിലുള്ള രാഷ്ട്രീയമായ ബന്ധത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടും ,ഫൊക്കാനയുടെ എല്ലാവിധമായാ പുരോഗതിക്കുവേണ്ടി നല്ല ഒരു പ്രവർത്തനം കാഴ്ച്ച വെക്കാം എന്ന് ഒരു വിശ്വാസം തനിക്കു ഉണ്ടെന്നും അവർ അറിയിച്ചു.

ഹെൽത്ത് ഫസ്റ്റ് റീഹാബിലിറ്റേഷൻ സെന്ററിന്റെ ഡയറക്ടർ ആയി സേവനം അനുഷ്‌ഠിക്കുന്ന ഡോ. സുജ ജോസ് ഭർത്താവ് ജോസ് കെ ജോയിക്കും മുന്ന് കുട്ടികൾക്കും ഒപ്പം ന്യൂ ജേഴ്സിയിൽ ലിവിഗ്സ്റ്റണിൽ താമസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here