ന്യൂയോര്‍ക്ക് : നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ റജിസ്‌ട്രേഷന്‍ കിക്കോഫിനും സുവനീര്‍ റാഫിള്‍ ഫണ്ട് ശേഖരണത്തിനും ഭദ്രാസന തലത്തില്‍ തുടക്കമായി.

സുവനീറിലേക്കുള്ള ഇടവകയുടെ പരസ്യത്തിനുള്ള ചെക്ക് വികാരി റെവ. ഡോ. മാത്യു സി. ചാക്കോ ട്രസ്റ്റി സുനീഷ് വര്‍ഗീസ് എന്നിവരില്‍ നിന്ന് ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ ഏറ്റുവാങ്ങി. ഇടവകയില്‍ നിന്നുമുള്ള ആദ്യത്തെ രണ്ടു റജിസ്‌ട്രേഷനുകള്‍ സിബി മാത്യു, ജോളി ഈപ്പന്‍ തുടങ്ങിയവര്‍ കൈമാറി.

ബ്രോങ്ക്‌സ് സെന്റ്.മേരീസ് ഇടവകയില്‍ നടന്ന ചടങ്ങില്‍ ഫാ. പോള്‍ ചെറിയാന്‍ അധ്യക്ഷനായിരുന്നു. അച്ചന്‍ ആമുഖ വിവരണം നല്‍കി. ടീം അംഗങ്ങളെ സ്വാഗതം ചെയ്തു. മുന്‍ ഭദ്രാസന കൗണ്‍സില്‍ അംഗം അജിത് വട്ടശ്ശേരില്‍, ഫിനാന്‍സ്, സുവനീര്‍ കമ്മിറ്റി അംഗം കുറിയാക്കോസ് തര്യന്‍, ജിയോ ചാക്കോ, കോണ്‍ഫറന്‍സ് ജോയിന്റ് ട്രഷറര്‍ ജയ്‌സണ്‍ തോമസ് കോണ്‍ഫറന്‍സ് മുന്‍ ജനറല്‍ സെക്രട്ടറി ഡോ. ജോളി തോമസ്, ഓണ്‍ സൈറ്റ് കോ ഓര്‍ഡിനേറ്റര്‍ ജെസ്സി തോമസ്, സണ്‍ഡേ സ്‌കൂള്‍ പാഠ്യ പദ്ധതി കമ്മിറ്റി അംഗം അലീഷാ ജോണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

അജിത് വട്ടശ്ശേരില്‍ കോണ്‍ഫറന്‍സിനെപ്പറ്റിയുള്ള വിവരണം നല്‍കി. ഏരിയായില്‍ നിന്നും മുന്‍കാലങ്ങളില്‍ നല്‍കിയ സഹായങ്ങള്‍ക്കും സഹകരണത്തിനും നന്ദി പറഞ്ഞു. സൗജന്യ നിരക്കിലുള്ള റജിസ്‌ട്രേഷന്‍ ഫെബ്രുവരി 15 ന് അവസാനിക്കുമെന്നറിയിച്ചു. റവ. ഫാ. പോള്‍ ചെറിയാനോടൊപ്പം ഇടവക സെക്രട്ടറി ജിതിന്‍ മാലത്ത് യോഗത്തില്‍ സന്നിഹിതനായിരുന്നു.

ജെയ്‌സണ്‍ തോമസ് റാഫിളിന്റെ ആകര്‍ഷകമായ സമ്മാനങ്ങളെക്കുറിച്ചും നിരക്കിനെക്കുറിച്ചും നറുക്കെടുപ്പിനെക്കുറിച്ചും വിവരങ്ങള്‍ നല്‍കി.

എല്ലാവര്‍ഷത്തേയും പോലെ ഈ വര്‍ഷവും കോണ്‍ഫറന്‍സില്‍ ഇടവകയുടെ നല്ല പങ്കാളിത്തം ഉണ്ടാകുമെന്ന് ഫാ. പോള്‍ ചെറിയാന്‍ ഉറപ്പു നല്‍കി.

ഇടവകയില്‍ നിന്നും രണ്ടു പേര്‍ ആയിരം ഡോളറിന്റെ വീതം ടിക്കറ്റുകള്‍ വാങ്ങാമെന്ന് ഉറപ്പു നല്‍കിയതായി ജിയോ ചാക്കോ അറിയിച്ചു. കൂടാതെ രണ്ടായിരത്തി അഞ്ഞുറു ഡോളറിന്റെ ടിക്കറ്റുകള്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്യുവാനായിട്ട് കിക്ക് ഓഫ് പരിപാടിയിലൂടെ സാധിച്ചു.

സെന്റ് ജോണ്‍സ് ഡെല്‍വയര്‍വാലി, ഡ്രിക്‌സണ്‍ഹില്‍ ഇടവകയില്‍ ഫാ. കുറിയാക്കോസ് വര്‍ഗീസ് (സിബി) അച്ചന്‍ അധ്യക്ഷനായിരുന്നു. അച്ചന്‍ ആമുഖ വിതരണം നല്‍കി ഏവരേയും സ്വാഗതം ചെയ്തു. ഭദ്രാസനതലത്തില്‍ നടക്കുന്ന എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും ഇടവകയുടെ ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടാകുമെന്ന് ഉറപ്പു നല്‍കി.

ഫിനാന്‍സ്, സുവനീര്‍ കമ്മിറ്റി ചെയര്‍ എബി കുറിയാക്കോസ്, ജോസ്‌നാ, എബി, ആനി, എബി, എയ്മി എബി, സഭാ മാനേജിംഗ് കമ്മിറ്റി അംഗം ജോ ഏബ്രഹാം, ഫിനാന്‍സ് ആന്‍ഡ് സുവനീര്‍ കമ്മിറ്റി അംഗങ്ങളായ വര്‍ഗീസ് ഐസക്, റന്‍ഞ്ചു പടിയറ, കൃപയാ വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

saiville
ജോ ഏബ്രഹാം ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിലേക്ക് ഏവരേയും സ്വാഗതം ചെയ്തു. കോണ്‍ഫറന്‍സ് നടക്കുന്നത് വളരെ മനോഹരവും ശാന്തസുന്ദരവു മായ അന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്ന കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചാണെന്ന് അറിയിയ്ക്കുകയുണ്ടായി. സഭയിലെ അറിയപ്പെടുന്ന വാഗ്മികള്‍ ക്ലാസുകള്‍ നയിക്കുന്ന കാര്യം ഓര്‍മ്മിപ്പിച്ചു.

സൗജന്യ നിരക്കിലുള്ള റജിസ്‌ട്രേഷന്‍ ഫെബ്രുവരി 15 ന് അവസാനിക്കുമെന്നും പറഞ്ഞു. കഴിഞ്ഞ കോണ്‍ഫറന്‍സില്‍ ഉണ്ടായ അനുഭവത്തെക്കുറിച്ചും അതിലേക്ക് ആകര്‍ഷിച്ച രീതികളെക്കുറിച്ചും ഇടവക ട്രസ്റ്റി അലക്‌സ് മണപ്പള്ളില്‍ വിവരിച്ചു.

എബി കുറിയാക്കോസ് റാഫിളിന്റെ സ്‌പോണ്‍സര്‍ ഷിപ്പിന്റെ സാധ്യതകളെക്കു റിച്ചും അതിന്റെ നിരക്കിനേക്കുറിച്ചും വിവരിയ്ക്കുകയുണ്ടായി. കൂടാതെ ഫാ. കുറിയാക്കോസ് വര്‍ഗീസ്, ട്രസ്റ്റി അലക്‌സ് മണപ്പള്ളില്‍, സെക്രട്ടറി ടോം ചാക്കോ, നൈനാന്‍ ജെ. പൂവത്തൂര്‍ എന്നിവരോട് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ക്ക് നന്ദി പറഞ്ഞു.

ചാക്കോ വര്‍ഗീസ്, അന്നാമ്മ വര്‍ഗീസ് എന്നിവര്‍ ആയിരം ഡോളറിന്റെ രണ്ട് ഗ്രാന്റ് സ്‌പോണ്‍സര്‍മാര്‍ ആകാമെന്ന് അറിയിക്കുകയും അംഗങ്ങളുടെ ഇടയില്‍ 2,800 ഡോളറിന്റെ ടിക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു.

സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വെസ്റ്റ് സെയ് വില്‍ നടന്ന ചടങ്ങില്‍ വെരി. റവ. പൗലൂസ് ആദായി കോറെപ്പിസ്‌കോപ്പാ അധ്യക്ഷനായിരുന്നു. അച്ചന്‍ ആമുഖ വിവരണം നല്‍കി ഏവരേയും സ്വാഗതം ചെയ്തു. കോണ്‍ഫറന്‍സ് ട്രഷറാര്‍ മാത്യു വര്‍ഗീസ്, ഫിനാന്‍സ്, സുവനീര്‍ കമ്മിറ്റി അംഗം തോമസ് വര്‍ഗീസ്, ആല്‍വിന്‍ ജോര്‍ജ്, മെഡിക്കല്‍ കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ മേരി വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു. എല്ലാ വര്‍ഷവും ഇടവകയില്‍ നിന്നുമുള്ള പങ്കാളിത്തം ഈ വര്‍ഷവും തുടരുമെന്ന് അച്ചന്‍ അറിയിച്ചു.

ട്രഷറാര്‍ മാത്യു വര്‍ഗീസ് ഏവരോടും സൗജന്യ നിരക്കിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തുവാനായി അഭ്യര്‍ത്ഥിച്ചു. കൂടാതെ മുന്‍ കോണ്‍ഫറന്‍ സിനെ താരതമ്യം ചെയ്യുമ്പോള്‍ കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്റര്‍ ഏറ്റവും നല്ല വേദിയായിട്ടാണ് അദ്ദേഹത്തിന് അനുഭവപ്പെട്ടിട്ടുള്ളതെന്ന് അറിയിച്ചു.

ആല്‍വിന്‍ ജോര്‍ജ് സുവനീറിനെപ്പറ്റിയും റാഫിളിനെക്കുറിച്ചും വിവരണം നല്‍കി. ഒരു ബുക്ക് വെരി റവ. പൗലോസ് ആദായി കോര്‍ എപ്പിസ്‌കോപ്പായ്ക്കു നല്‍കി കൊണ്ട് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

റാഫിളിന്റെ സ്‌പോണ്‍സര്‍മാരായ സെക്രട്ടറി അജോയ് ജോര്‍ജ്, ട്രസ്റ്റി ഡോ. ബിലു മാത്യു എന്നിവര്‍ ആയിരം ഡോളറിന്റെ ടിക്കറ്റുകള്‍ വാങ്ങി കിക്ക് ഓഫ് വിജയമാക്കി. കൂടാതെ രണ്ടായിരത്തി അഞ്ഞൂറു ഡോളറിന്റെ ടിക്കറ്റുകള്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്തു.

മുന്‍ കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്ത അനുഭവങ്ങള്‍ ഭദ്രാസന അസംബ്ലി അംഗം തോമസ് ജേക്കബ് വിവരിച്ചു. കഴിഞ്ഞ കോണ്‍ഫറന്‍സില്‍ നിന്നും തിരികെ വന്ന കുട്ടികള്‍ക്ക് കലഹാരിയില്‍ ചെലവഴിച്ച സമയം വേറിട്ട അനുഭവമായിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തോമസ് വര്‍ഗീസ് സുവനീറിലേക്കുള്ള ആശംസകളും പരസ്യങ്ങളും സ്വീകരിക്കുന്നതിനെക്കുറിച്ചും അതിന്റെ നിരക്കിനേക്കുറിച്ചും സംസാരിച്ചു.

ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാര്‍ നിക്കോളാവോസ്, കോ ഓഡിനേറ്റര്‍ റവ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, ട്രഷറാര്‍ മാത്യു വര്‍ഗീസ്, ജോയിന്റ് ട്രഷറാര്‍ ജയ്‌സണ്‍ തോമസ്, ഫിനാന്‍സ് ആന്‍ഡ് സുവനീര്‍ ചെയര്‍ എബി കുറിയാക്കോസ്, സുവനീര്‍ ചീഫ് എഡിറ്റര്‍ ഡോ. റോബിറ്റ് മാത്യു, ഇവര്‍ കമ്മിറ്റി അംഗങ്ങളുടെ പ്രവര്‍ത്തന ത്തിലും ആഴ്ചതോറും വളരെ ദൂരം സഞ്ചരിച്ചു, വിവിധ ഇടവകകള്‍ സന്ദര്‍ശിച്ച് കോണ്‍ഫറന്‍സിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിലും കാണിക്കുന്ന പ്രതിബദ്ധതയില്‍ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു. റാഫിളിനെക്കുറിച്ചോ, സുവനീറിനെക്കുറിച്ചോ വിവരങ്ങള്‍ അറിയണമെങ്കില്‍ ബന്ധപ്പെടേണ്ട നമ്പര്‍ എബി കുറിയാക്കോസ് : 845 380 2696, ഈമെയില്‍ huriakose@gmail.com ഡോ. റോബിന്‍ മാത്യു :732 543 4621, drrobinmathew@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here