Home / പുതിയ വാർത്തകൾ / ഫൊക്കാന ഉപദേശക സമിതി രൂപികരിച്ചു.

ഫൊക്കാന ഉപദേശക സമിതി രൂപികരിച്ചു.

ചരിത്രത്തിന്റെ താളുകളില്‍ തങ്കലിപികളില്‍ എഴുതി ചേര്‍ക്കേണ്ട അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഉത്സവമായ ഫൊക്കാന നാഷ്ണല്‍ കണ്‍വന്‍ഷന്റെ തിരശീല ഉയരുവാന്‍ ഇനി ഏതാനും മാസങ്ങൾ ബാക്കിനിൽക്കെ, ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കാസിനോ യിൽ വെച്ച് 2018 ജൂലൈ 4 മുതല്‍ 7 വരെ ആഘോഷമായി നടത്താൻ ഉദ്ദേശിക്കുന്ന വര്‍ണ്ണശബളമായ മലയാളി മാമാങ്കത്തിന്റെ എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നു. കണ്‍വന്‍ഷന്റെ വിജയത്തിനും കുറ്റമറ്റതായ കണ്‍വന്‍ഷന്റെ നടത്തിപ്പിനും വേണ്ടി ഫൊക്കാന ഇപ്പോഴത്തെ ഭാരവാഹികളെയും മുൻ ഫൊക്കാന പ്രെസിഡൻറ്മാരെയും ഉൾപ്പെടുത്തി ഒരു ഉപദേശക സമിതി രൂപികരിച്ചു.പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷർ ഷാജി വർഗീസ്, എക്സി. വൈസ് പ്രസിഡന്റ് ജോയ് ഇട്ടൻ , ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോർജി വർഗീസ്, കണ്‍വന്‍ഷൻചെയർമാൻ മാധവൻ നായർ മുൻ പ്രസിഡൻറ്മാരായ ഡോ. അനിരുദ്ധൻ, ഡോ. പാർഥസാരഥി പിള്ള, പോൾ കറുകപ്പള്ളില്‍, മറിയാമ്മ പിള്ള, ജോൺ പി ജോൺ മുതിർന്ന നേതാവ് ടി.എസ് .…

ശ്രീകുമാർ ഉണ്ണിത്താൻ

കണ്‍വന്‍ഷന്റെ വിജയത്തിനും കുറ്റമറ്റതായ കണ്‍വന്‍ഷന്റെ നടത്തിപ്പിനും വേണ്ടി ഫൊക്കാന ഇപ്പോഴത്തെ ഭാരവാഹികളെയും മുൻ ഫൊക്കാന പ്രെസിഡൻറ്മാരെയും ഉൾപ്പെടുത്തി ഒരു ഉപദേശക സമിതി രൂപികരിച്ചു

User Rating: Be the first one !

ചരിത്രത്തിന്റെ താളുകളില്‍ തങ്കലിപികളില്‍ എഴുതി ചേര്‍ക്കേണ്ട അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഉത്സവമായ ഫൊക്കാന നാഷ്ണല്‍ കണ്‍വന്‍ഷന്റെ തിരശീല ഉയരുവാന്‍ ഇനി ഏതാനും മാസങ്ങൾ ബാക്കിനിൽക്കെ, ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കാസിനോ യിൽ വെച്ച് 2018 ജൂലൈ 4 മുതല്‍ 7 വരെ ആഘോഷമായി നടത്താൻ ഉദ്ദേശിക്കുന്ന വര്‍ണ്ണശബളമായ മലയാളി മാമാങ്കത്തിന്റെ എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നു.

കണ്‍വന്‍ഷന്റെ വിജയത്തിനും കുറ്റമറ്റതായ കണ്‍വന്‍ഷന്റെ നടത്തിപ്പിനും വേണ്ടി ഫൊക്കാന ഇപ്പോഴത്തെ ഭാരവാഹികളെയും മുൻ ഫൊക്കാന പ്രെസിഡൻറ്മാരെയും ഉൾപ്പെടുത്തി ഒരു ഉപദേശക സമിതി രൂപികരിച്ചു.പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷർ ഷാജി വർഗീസ്, എക്സി. വൈസ് പ്രസിഡന്റ് ജോയ് ഇട്ടൻ , ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോർജി വർഗീസ്, കണ്‍വന്‍ഷൻചെയർമാൻ മാധവൻ നായർ മുൻ പ്രസിഡൻറ്മാരായ ഡോ. അനിരുദ്ധൻ, ഡോ. പാർഥസാരഥി പിള്ള, പോൾ കറുകപ്പള്ളില്‍, മറിയാമ്മ പിള്ള, ജോൺ പി ജോൺ മുതിർന്ന നേതാവ് ടി.എസ് . ചാക്കോ, കോർഡിനേറ്റർ സുധാ കർത്താ എന്നിവരാണ് മെമ്പേഴ്‌സ്.

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടന ആയ ഫൊക്കാനയുടെ 2018 ലെ ജനറല്‍ കണ്‍വെന്‍ഷന് ഫിലാഡൽഫിയായിലെമലയാളി സമൂഹവും , പമ്പ മലയാളീ അസോസിയേഷനും ആതിഥ്യം വഹിക്കുന്ന ഫൊക്കാനാ കണ്‍വെന്‍ഷന്‍ ഒരു ചരിത്ര സംഭവം ആയിരിക്കും .ഫിലാഡൽഫിയായിൽ നടക്കുന്ന ഫൊക്കാനയുടെ മഹോത്സവം എന്നതിലുപരി അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടന ആയ ഫൊക്കാന മുപ്പത്തിരണ്ട് വര്‍ഷങ്ങളുടെ ചരിത്ര നിയോഗത്തില്‍ കൂടി കടന്നു പോകുന്നു എന്ന പ്രത്യേകത കൂടി ഉണ്ട് ഈ കണ്‍വെന്‍ഷന് .അതിനുള്ള തയ്യാറെടുപ്പ് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുമ്പോള്‍ അവയുടെ പരിസമാപ്തി ആകും ഫിലാഡൽഫിയായിൽ നടക്കുക.

ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളുടെ കണ്ണാടിയാണ് ഫൊക്കാനാ ജനറല്‍ കണ്‍വെന്‍ഷന്‍. നാം ഇതുവരയും എന്തു ചെയ്യതു, എന്തു നേടി, നമ്മുടെ പ്രസക്തി, ശക്തി ഒക്കെ ആധികാരികമായി പറയുവാന്‍ ഈ കണ്‍വെന്‍ഷന്റെ വേദികള്‍ നാം ഉപയോഗപ്പെടുത്തും .

ഫൊക്കാനാ വെറുതേ ഒന്നും പറയില്ല. വെറുതേ ഒന്നിനും പണം മടുക്കാറുമില്ല.നമ്മുടെ പ്രധാന
ലക്ഷ്യമായ ജീവകാരുണ്യ പ്രവര്‍ത്തനം മറ്റാര്‍ക്കും പകര്‍ത്താനോ അനുകരിക്കുവാനോ ആര്‍ക്കും ആയിട്ടുമില്ല.കേരളത്തില്‍ ഫൊക്കാനാ നടത്തിയ ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയങ്ങളാണ്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നമ്മള്‍ ഇതുവരെ വിതരണം ചെയ്യത സഹായങ്ങളും മറ്റു പരിപാടികളും എന്നും സ്മരണീയവും മാതൃകയുമാണ്.

വിദ്യാഭ്യാസ സഹായം,വിവാഹസഹായം,ആതുരശുശ്രുഷയ്ക്കുള്ള സഹായം തുടങ്ങിയ എന്നും അഭിമാനകരവും പുണ്യവുമായ പ്രവര്‍ത്തനങ്ങളാണ് അവ. കൂടാതെ സര്‍ക്കാരിന്റെ പല പദ്ധതികളില്‍ സഹകരിച്ചും അല്ലാതെ സ്വതന്ത്രവുമായും ഭവനരഹിതരായവര്‍ക്ക് വീടുകള്‍,അങ്ങനെ വളരെ ജനകീയമായ നിരവധി പദ്ധതികള്‍ക്ക് ഈ കമ്മിറ്റി ചുക്കാന്‍ പിടിച്ചു .

2018 ജൂലൈയില്‍ ഫിലാഡൽഫിയായിൽ നടക്കുവാന്‍ പോകുന്ന കണ്‍വെഷന്റെ മുന്നോടിയായി കണ്‍വെഷന്‍ കിക്കോഫ് വളരെ നേരത്തെ തുടങ്ങുവാനും സാധിച്ചു .കിക്കോഫ് കഴിഞ്ഞിട്ടില്ലാത്ത എല്ലാ അംഗസംഘനകളും കിക്കോഫ് ഗംഭീരമായി ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പിലുമാണ്.ഈ ഉത്സവ കാലം നമ്മളുടെ ചരിത്രത്തില്‍ അവിസ്മരണീമായിരിക്കും. ഫൊക്കാനയുടെ പേരും പ്രശസ്തിയും ഈ കണ്‍വന്‍ഷന്‍ ലോകം മുഴുവന്‍ പരത്തുകയാണ്. 2018 കണ്‍വന്‍ഷന്‍ കഴിയുമ്പോള്‍ ഫൊക്കാനയുടെ കൊടക്കൂറ കുറെക്കൂടി ഉയരത്തില്‍ പാറിക്കളിയ്ക്കും.നിരവധി പദ്ധികള്‍ നാം ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിക്കഴിഞ്ഞു. നമുക്കു ഇനിയും വളരെ ദൂരം നടക്കാനുണ്ട്. നമ്മുടെ അര്‍ത്ഥപൂര്‍ണ്ണമായ ആ സഞ്ചാരത്തിനു ഫിലാഡൽഫിയാ ഒരു പാതയൊരുക്കലാണ്.

Check Also

മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് സ്ഥലങ്ങളില്‍നിന്ന് ഏഴ് കോടിയുടെ മയക്കുമരുന്ന് പിടികൂടി

മലപ്പുറം: മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട. രണ്ട് സ്ഥലങ്ങളില്‍നിന്ന് ഏഴ് കോടിയുടെ മയക്കുമരുന്ന് പിടികൂടി. അരീക്കോട്ടുനിന്നും ആറ് കോടി രൂപ …

Leave a Reply

Your email address will not be published. Required fields are marked *