തിരുവനന്തപുരം: സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി കേന്ദ്രബിന്ദുവായ വിവാദത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദുബായിലെ ജാസ് ടൂറിസം കമ്പനിക്ക് നല്‍കിയത് അക്കൗണ്ട് അവസാനിപ്പിച്ച ചെക്കുകള്‍ ആണ് എന്നത് ഇതില്‍ നിര്‍ണായകം. 2017 മേയ് 16 തീയതിയായുള്ള മൂന്ന്‌ െചക്കുകളാണ് ബിനോയ് നല്‍കിയത്. ചെക്ക് നമ്പറുകള്‍ : 769490, 769502, 000020 . ചെക്കുകള്‍ മടങ്ങാനുള്ള കാരണമായി ബാങ്ക് അറിയിച്ചതാണ് അക്കൗണ്ട് നിലവിലില്ല എന്നത്. 13 കോടിയുടെ തട്ടിപ്പാണ് ജാസ് ടൂറിസം കമ്പനി ഉന്നയിച്ചത് . തുക വായ്പയായി നല്‍കിയത് ഔഡി എ8 കാര്‍ വാങ്ങാനും ബിസിനസ് നടത്താനുമാണ്.

അതേസമയം തന്റെ മകന്‍ ഉള്‍പ്പെട്ട പണമിടപാടു വിഷയം ഉടന്‍ പരിഹരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തെ അറിയിച്ചു. സാമ്പത്തിക ക്രമക്കേടിനെക്കുറിച്ച് നേരത്തെ അറിഞ്ഞിട്ടും കോടിയേരി ഇടപെടല്‍ നടത്തിയില്ലെന്ന വിലയിരുത്തലിലാണ് കേന്ദ്രനേതൃത്വം. മകന്‍ ബിനോയ് ഉള്‍പ്പെട്ട പണമിടപാടു വിഷയം ഉടന്‍ പരിഹരിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തെ അറിയിച്ചു. കോടിയേരിയുടെ മകന്റെ സാമ്പത്തിക ഇടപാടിനെക്കുറിച്ചു നേതൃത്വത്തിനു പരാതി ലഭിച്ചുവെന്നും തുടര്‍ന്നു വിഷയം കോടിയേരിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നുമാണു പാര്‍ട്ടി വൃത്തങ്ങളില്‍നിന്ന് അറിയുന്നത്.

വിഷയം പാര്‍!ട്ടിയുടെ അവെയ്‌ലബ്ള്‍ പൊളിറ്റ് ബ്യൂറോ ഇന്നലെ ചര്‍ച്ച ചെയ്‌തെന്നാണു സൂചന. മകനുള്‍പ്പെട്ട സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചു നേരത്തേ തന്നെ അറിവു ലഭിച്ചിട്ടും ഉടനടി പ്രശ്‌നപരിഹാരത്തിനു കോടിയേരി ശ്രമിച്ചില്ലെന്നു നേതൃത്വത്തിനു വിലയിരുത്തലുണ്ടെന്നും പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു. ബിനോയ് കോടിയേരിക്കെതിരെ ജാസ് ടൂറിസം മാനേജിങ് ഡയറക്ടര്‍ ഹസന്‍ ഇസ്മഈല്‍ അബ്ദുല്ല അല്‍ മര്‍സൂഖി നേരിട്ടു സിപിഎം നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നാണു കമ്പനി വൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന സൂചന. എന്നാല്‍ അതിനപ്പുറം ചര്‍ച്ചയുടെ ഫലമെന്തെന്നു വ്യക്തമാക്കാന്‍ ഇവര്‍ തയാറായില്ല.

ഔഡി–എ8 (കമ്പനി വൃത്തങ്ങള്‍ പരാതിയില്‍ പറയുന്ന നമ്പര്‍: എച്ച് 71957) കാര്‍ വാങ്ങാനുള്ള ഈടുവായ്പയും ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള വായ്പയും ഈ വായ്പകളുടെ പലിശയും കോടതിച്ചെലവും സഹിതം മൊത്തം 13 കോടി രൂപയുടെ വഞ്ചനയാണു ബിനോയ് നടത്തിയിട്ടുള്ളതെന്നാണു പരാതിക്കാരന്‍ വ്യക്തമാക്കിയിട്ടുള്ളത്.

കഴിഞ്ഞവര്‍ഷം മേയ് 16 തീയതിയായുള്ള മൂന്നു ചെക്കുകളാണു മടങ്ങിയതെന്നു പരാതിയുമായി ബന്ധപ്പെട്ട രേഖകള്‍ വ്യക്തമാക്കുന്നു (ചെക്ക് നമ്പരുകള്‍: 769490, 769502, 000020). ചെക്കുകള്‍ മടങ്ങിയതിനു ബാങ്ക് രേഖാമൂലം വ്യക്തമാക്കിയിട്ടുള്ള കാരണം, അക്കൗണ്ട് അവസാനിപ്പിച്ചിരിക്കുന്നു എന്നതാണ്. ഔഡി കാറിന്റെ വായ്പയിനത്തില്‍ തിരിച്ചടയ്ക്കാനുള്ള തുക എത്രയെന്നല്ലാതെ, അതിന് എന്തെങ്കിലും നടപടികള്‍ ബാങ്കിന്റെ ഭാഗത്തുനിന്ന് ഉണ്ടോയെന്നു പരാതിയില്‍ പറയുന്നില്ല. എന്നാല്‍, യുഎഇയിലെ ബാങ്കുകളെയും സ്ഥാപനങ്ങളെയും വ്യക്തികളെയും ബിനോയ് തട്ടിച്ചതായി ആരോപിക്കുന്നുമുണ്ട്.

ബിനോയ് കോടിയേരി വിവാദത്തിന്റെ ആഘാതത്തില്‍നിന്നും തലയൂരാന്‍ തീവ്രശ്രമങ്ങളുമായി സി.പി.എം. തിരുവനന്തപുരം എ.കെ.ജി സെന്ററില്‍ ഇന്നു നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്യും. നാളെ ആരംഭിക്കുന്ന കണ്ണൂര്‍ ജില്ലാസമ്മേളനത്തില്‍ വിവാദം പ്രതിഫലിക്കുമോ എന്ന ആശങ്കയിലാണ് നേതാക്കള്‍.

ഇ.പി.ജയരാജന്റെ മന്ത്രിസഭയില്‍ നിന്നുള്ള രാജിയും, പി.ജയരാജനെതിരായ അച്ചടക്കനടപടിയുമെല്ലാം കലക്കിമറിച്ചിരിക്കുകയാണ് കണ്ണൂര്‍ രാഷ്ട്രീയത്തെ. ഇതിനിടയിലേക്കാണ് കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ ആരോപണം എത്തുന്നത്. പുറമെ, ഒറ്റക്കെട്ടെന്ന പ്രതീതിയുണ്ടെങ്കിലും, അടിയൊഴുക്കുകള്‍ ശക്തമാണ് കണ്ണൂരില്‍. ഈ വഴിപിരിയലുകള്‍ ജില്ലാസമ്മേളനത്തില്‍ പ്രതിഫലിക്കുമെന്നതില്‍ തര്‍ക്കമില്ല.

നേതാക്കളുടേയും കുടുംബാംഗങ്ങളുടേയും ആഡംബര ജീവിതവും സ്വത്തു സമ്പാദനവുമെല്ലാം വീണ്ടും ചര്‍ച്ചകളിലേക്ക് കടന്നുവരും. കേന്ദ്രനേതൃത്വവും ഗൗരവത്തോടെയാണ് വിഷയത്തെ സമീപിച്ചിരിക്കുന്നത്. തൃശൂരില്‍ നടക്കാനിരിക്കുന്ന സംസ്ഥാനസമ്മേളനത്തേയും ബാധിക്കുമോ എന്ന ആശങ്കയാണ് ബാക്കി. സംസ്ഥാനസെക്രട്ടേറിയറ്റില്‍ വിവാദത്തെക്കുറിച്ച് കോടിയേരി വിശദീകരിക്കും. പ്രതിസന്ധി മറികടക്കുന്നതിനുള്ള ആലോചനയുമുണ്ടാകും യോഗത്തില്‍.

LEAVE A REPLY

Please enter your comment!
Please enter your name here