ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പെ‍ാലീത്തയ്ക്ക് പത്മഭൂഷൻ ബഹുമതി നൽകി
ആദരിച്ചതിന് ഫൊക്കാനയുടെ അഭിനന്ദനം .അർഹതയ്ക്കുള്ള അംഗീകാരമാണ് അദ്ദേഹത്തെ തേടി എത്തുന്നത്. ലോകമെങ്ങുമുള്ള സമൂഹത്തിനു ജാതിമത ഭേദമന്യേ എല്ലാവരുടെയും ബഹുമാനം സ്നേഹവും അർഹിക്കുന്ന അദ്ദേഹത്തിന് ഈ പത്മഭൂഷൻ ലഭിച്ചതിൽ ഫൊക്കാനയുടെ ആദരവും രേഖപെടുത്തുന്നു. ഫൊക്കാനയുടെ 2017 ൽ ആലപ്പുഴ നടന്ന കേരളാ കണ്‍വന്‍ഷനിൽ നൂറു വയസ് ആകുന്ന തിരുമേനിയെ ആദരിച്ചിരുന്നു. ഫൊക്കാനയുടെ പല കണ്‍വന്‍ഷനുകളിലും നിറസാനിദ്ധ്യം ആയിരുന്നു തിരുമേനി.

എല്ലാ കാര്യങ്ങളും ഭംഗിക്കൊത്ത് തമാശയായി പറയാന്‍ ഒരു സാധാരണക്കാരന് കഴിയില്ല .എന്നാല്‍ എല്ലാ ആളുകളെയും തമാശയിലൂടെ പറയേണ്ടതെല്ലാം പറഞ്ഞു മനസിലാക്കുവാനും രസിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും സാധിക്കുന്ന ഒരേ ഒരാള്‍ ആണ് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ മെത്രാപ്പോലീത്ത തിരുമേനി തന്നെയാണ് . തിരുമേനിക്കുള്ള അംഗീകാരം വൈകിപോയില്ലേ എന്ന പത്രക്കാരുടെ അന്വേഷണത്തിന്നു
തിരമേനിയുടെ മറുപടിതന്നെ അദ്ദേഹത്തിന്റെ നർമ്മ രസത്തിനുള്ള തെളിവാണ് . “തനിക്കുള്ള അംഗീകാരം വൈകിയിട്ടൊന്നുമില്ല. വേറെ ചിലർക്ക് നേരത്തേ കൊടുത്തതാവാം’’.ഒരു ബിഷപ്പിന് ആദ്യമായാണ് ഈ പുരസ്കാരം കിട്ടുന്നത് എന്നതിൽ വിഷമമുണ്ട്. ‘‘മറ്റുള്ളവരെക്കാൾ നന്നായി എന്തെങ്കിലും ചെയ്തിട്ടായിരിക്കില്ല, അവർ ചെയ്ത അബദ്ധങ്ങൾ വല്ലതും താൻ ചെയ്യാതിരുന്നതാവാം തന്റെ മേന്മ എന്നും അദ്ദേഹം നർമ്മരൂപേണ അഭിപായപ്പെട്ടു.

ഇന്ത്യയിലെ ക്രിസ്‌തീയ സഭകളിലെ ഏറ്റവും മുതിര്‍ന്ന മെത്രാപ്പോലീത്തയാണു മാര്‍ ക്രിസോസ്‌റ്റം. 1918 ഏപ്രില്‍ 27നു മാര്‍ത്തോമ്മാ സഭ വികാരി ജനറാള്‍ കലമണ്ണില്‍ കെ.ഇ. ഉമ്മന്‍ കശീശയുടെയും കാര്‍ത്തികപ്പള്ളി കളയ്‌ക്കാട്ട്‌ നടുക്കേവീട്ടില്‍ ശോശാമ്മയുടെയും പുത്രനായാണു ജനനം. കോഴഞ്ചേരി ഹൈസ്‌ക്കൂളിലും ഇരവിപേരൂര്‍ സെന്റ്‌ ജോണ്‍സ്‌ ഹൈസ്‌ക്കൂളിലും ആലുവ യു.സി. കോളജിലുമായി പഠനം. 1940ല്‍ അങ്കോല ആശ്രമാംഗമായി. 1944 ജൂണ്‍ മൂന്നിനു വൈദികനായി.1978 ല്‍ മര്‍ത്തോമ്മ സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തയായി. 1999 ഒക്‌ടോബര്‍ 23നു മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയായി. 2007 ഒക്‌ടോബര്‍ ഒന്നിനു വലിയ മെത്രാപ്പോലീത്തയായി.

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പെ‍ാലീത്തയ്ക്ക് പത്മഭൂഷൻ ബഹുമതി നൽകി
ആദരിച്ചതിന് ഫൊക്കാനയുടെ അഭിനന്ദനത്തിനോടൊപ്പം അദ്ദേഹത്തിന് എല്ലാവിധ ആശംസകൾ നേരുന്നതായി
ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ.സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്,ട്രഷർ ഷാജി വർഗിസ് ;എക്‌സി. വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍-; ജോസ് കാനാട്ട്-വൈസ് പ്രസിഡന്റ്; ഡോ. മാത്യു വര്‍ഗീസ്-അസോ. സെക്രട്ടറി; ഏബ്രഹാം വര്‍ഗീസ്-അഡീഷണല്‍ അസോ. സെക്രട്ടറി;ഏബ്രഹാം കളത്തില്‍- അസോ. ട്രഷറര്‍; സണ്ണി മറ്റമന-അഡീ. അസോ. ട്രഷറര്‍,ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗിസ്,ഫൗണ്ടഷൻചെയർമാൻ പോൾ കറുകപ്പള്ളിൽ ,കൺവെൻഷൻ ചെയർമാൻ മാധവൻ നായർ ,ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ലീലാ മാരോട്ട് , ട്രസ്റ്റി സെക്രെട്ടറി ടെറൻസൺ തോമസ്, നാഷണൽ കമ്മിറ്റി മെംബേർസ് , ട്രസ്റ്റിബോർഡ് മെംബേർസ് , റീജണൽ വൈസ് പ്രെസിഡന്റുമാർ എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here