പത്തനംതിട്ട: സി.ഐ.ടി.യു ചുമട്ട് തൊഴിലാളിയായി ജോലിനോക്കുന്നതിനിടെ സംസ്‌കൃതത്തില്‍ ഡോക്ടറേറ്റ് സമ്പാദിച്ചയാളാണ് പത്തനംതിട്ട മൈലപ്ര സ്വദേശി കെ കെ അജയകുമാര്‍ . സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ പലവട്ടം മുടങ്ങിയ ഗവേഷണ പ്രവര്‍ത്തനം 12 വര്‍ഷം കൊണ്ടാണ് ഇദ്ദേഹം പൂര്‍ത്തീകരിച്ചത്. പത്തനംതിട്ട മൈലപ്രയിലെ ഈ വീടിനുമുണ്ട് ഒരു കഥ പറയാന്‍. അത് അജയകുമാര്‍ എന്ന ചുമട്ടുതൊഴിലാളിയുടെ നിശ്ചയ ദാര്‍ഢ്യത്തിന്റെ കഥയാണ്. നീണ്ട 12 വര്‍ഷത്തെ ശ്രമകരമായാണ് അജയകുമാര്‍ സംസ്‌കൃതത്തില്‍ ഡോക്ടറേറ്റ് നേടിയത്.

ഇതിനിടയില്‍ സ്ഥലം വിറ്റുകിട്ടിയ പണം മുഴുവന്‍ തീര്‍ന്നു, അങ്ങനെ വീട് പണിയും പാതിവഴിയില്‍ നിലച്ചു. വീട് പണി പാതിവഴി നിലച്ചെങ്കിലും ഡോക്ടറേറ്റ് എന്ന സ്വപ്‌നം വര്‍ഷങ്ങള്‍ ഏറെ എടുത്തെങ്കിലും അദ്ദേഹം സ്വന്തമാക്കി.

സംസ്‌കൃതത്തില്‍ വൈശേഷി ദര്‍ശനത്തില്‍ ഉദയനാചാര്യരുടെ കിരണാവലി ഗ്രന്ഥത്തെ ആസ്പദമാക്കിയായിരുന്നു ഗവേഷണം. ഡോ. ജി രാമമൂര്‍ത്തിയായിരുന്നു ഗൈഡ്. അപൂര്‍വ ഗ്രന്ഥത്തിന്റെ തുടര്‍ വായനക്കായി തമിഴ്‌നാട് , തിരുപ്പതിയിലുമൊക്കെ ഒരുപാട് തവണ യാത്ര ചെയ്തു. കാലടി സംസ്‌കൃത സര്‍വകലാശാലയയില്‍ നിന്നാണ് ഡോക്ടറേറ്റ് നേടിയത്.

ഡോക്ടറേറ്റ് ലഭിച്ചെങ്കിലും ഇപ്പോഴും ചുമട്ട് തൊഴിലാളി തന്നെയാണ് അജയകുമാര്‍. അധ്യാപകനാകണമെന്നാണ് ആഗ്രഹമെങ്കിലും നിലവില്‍ 48 വയസ്സ് കഴിഞ്ഞതിനാല്‍ നിയമനം ലഭിക്കുന്നത് ശ്രമകരവുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here