ന്യൂയോര്‍ക്ക്: ജയ്ഹിന്ദ് വാര്‍ത്തയുടെ റിജിയണല്‍ ഡയറക്ടറും ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) അംഗവുമായ ഏലിയാസ് മാര്‍ക്കോസിന്റെ നിര്യാണം ഐഎപിസിക്ക് തീരാനഷ്ടമാണെന്ന് ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന്‍ പറഞ്ഞു. ഏലിയാസ് മാര്‍ക്കോസ്് ഐഎപിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സജീവമായി ഇടപെട്ടുകൊണ്ടിരുന്ന ആളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം ജില്ലയിലെ പോത്താനിക്കാട് ആയംകര സെന്റ് ജോര്‍ജ് ബഥേല്‍ പള്ളിയില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ ഡോ. ബാബു സ്റ്റീഫന്‍ പങ്കെടുക്കുകയും കുടുംബാംഗങ്ങളോട് ഐഎപിസിയുടെ അനുശോചനം അറിയിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here