ഡാളസ്: ടെക്‌സസ്സില്‍ മാര്‍ച്ച് ആറിന് നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍ രജിസ്‌ട്രേഷനുള്ള അവസാന തിയ്യതി ഫെബ്രുവരി 5 തിങ്കളാഴ്ച അവസാനിക്കും. അമേരിക്കയിലെ സംസ്ഥാനങ്ങളില്‍ ടെക്‌സസ്സിലെ വോട്ടര്‍മാരാണ് ആദ്യം പ്രൈമറി തിരഞ്ഞെടുപ്പുകളില്‍ വോട്ടു രേഖപ്പെടുത്തുക.

യു.എസ്.ഹൗസ്, ഗവര്‍ണേഴ്‌സ് ഓഫീസ്, ടെക്‌സസ് ഹൗസ് ആന്റ് സെനറ്റ്, ലോക്കല്‍ ബോഡികള്‍, ജുഡീഷ്യല്‍ എന്നിവയിലേക്കുള്ള പ്രൈമറി തിരഞ്ഞെടുപ്പുകളില്‍ 15.2 മില്യണ്‍ ടെക്‌സസ് വോട്ടര്‍മാരാണ് ഇതുവരെ റജിസ്‌ട്രേര്‍ ചെയ്തിട്ടുള്ളത്. അമേരിക്കന്‍ പൗരന്മാര്‍ക്കും, തിരഞ്ഞെടുപ്പു നടക്കുന്ന ദിവസം 18 വയസ്സ് ഉള്ളവര്‍ക്കുമാണ് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള അവകാശം.

വോട്ടര്‍ രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ ഓണ്‍ലൈനിലും, സിറ്റി ഹാള്‍, ലൈബ്രറികള്‍, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. ഇതുവരേയും രജിസ്ട്രര്‍ ചെയ്യാത്തവര്‍ തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തുന്നതിന് രജിസ്ട്രര്‍  ചെയ്യണമെന്ന് ടെക്‌സസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് റൊണാള്‍ഡൊ പബ്‌ളൊസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here