ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ 2018-20 വര്‍ഷ കാലയളവിലെ വിമന്‍സ് ഫോറം ചെയര്‍ പെഴ്സണ്‍ സ്ഥാനത്തേക്ക് ലൈസി അലക്സ് മത്സരിക്കുന്നു.

കഴിഞ്ഞ പതിനേഴു വര്‍ഷമായി ന്യൂയോര്‍ക്കിലെ കലാ-സാംസ്ക്കാരിക-സാമൂഹ്യ മേഖലകളില്‍ സജീവ സാന്നിധ്യമായ ലൈസി അലക്സ്, ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പര്‍, ഫൊക്കാന വിമന്‍സ് ഫോറം (ന്യൂയോര്‍ക്ക്) സെക്രട്ടറി, സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് നാഷണല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീ വൈസ് ചെയര്‍ പേഴ്‌സണ്‍, നാഷണല്‍ ജോയിന്റ് സെക്രട്ടറി, ഹഡ്‌സണ്‍‌വാലി മലയാളി അസ്സോസിയേഷന്‍ മുന്‍ സെക്രട്ടറി, മുന്‍ വൈസ് പ്രസിഡന്റ്, ഇന്ത്യന്‍ നഴ്സസ് അസ്സോസിയേഷന്‍ ന്യൂയോര്‍ക്ക് പി.ആര്‍.ഒ., ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ന്യൂയോര്‍ക്ക്) വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പാരമ്പര്യവും പരിചയവുമുള്ള വ്യക്തിത്വത്തിനുടമയാണ്. ഫൊക്കാനയുടെ നിരവധി കണ്‍വന്‍ഷനുകളില്‍ നടന്ന ടാലന്റ് മത്സരം, ബ്യൂട്ടി പേജന്റ് മത്സരങ്ങള്‍ തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള ഒരു ബഹുമുഖ പ്രതിഭയും കൂടിയാണ് ലൈസി. കൂടാതെ, ചിന്താഗതികളിലും പ്രവര്‍ത്തനങ്ങളിലും വ്യക്തമായ കാഴ്‌ചപ്പാടുകളുള്ള, നേതൃത്വ നിരയില്‍ പ്രവര്‍ത്തിച്ച് പരിചയസമ്പന്നയായ വനിതയാണ് ലൈസി അലക്സ്.

ഫൊക്കാന നാഷണല്‍ കമ്മിറ്റിയംഗം അലക്സ് തോമസ്സിന്റെ പത്നിയും, അലോഷ് അലക്സ്, അഷിത അലക്സ്, എന്നീ രണ്ടു കുട്ടികളുടെ മാതാവുമായ ലൈസി അലക്സ് ഒരു അനുഗ്രഹീത കലാകാരി കൂടിയാണ്. പാലാ അല്‍ഫോന്‍സാ കോളേജ്, ഡല്‍ഹിയിലെ പ്രശസ്തമായ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവിടങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത ലൈസി അലക്സ്, തിരക്കേറിയ അമേരിക്കന്‍ ജീവിതത്തില്‍ നിന്ന് സമയം കണ്ടെത്തി സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കുന്നു. ലൈസി എന്തുകൊണ്ടും ഈ സ്ഥാനത്തിന് അര്‍ഹയാണെന്ന് ഫൊക്കാന നേതാക്കള്‍ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here