ഷിക്കാഗോ : ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക (ഫോമാ ) യുടെ 2018 ൽ ഷിക്കാഗോയിൽ നടക്കുന്ന അന്താരാഷ്ട്ര ഫാമിലി കൺവൻഷന്റെ ഒരുക്കങ്ങൾ ധൃതഗതിയിൽ നടന്നുവരുന്നു. അതിന്റെ ജനറൽ കൺവീനർമാരായി  ഹ്യൂസ്റ്റണിൽ നിന്നും സുരേഷ് രാമകൃഷ്ണനെയും, ഫ്ലോറിഡയിൽ നിന്നും ജെയിംസ് ഇല്ലിക്കലിനെയും, ന്യൂയോർക്കിൽ നിന്നും ജൊഫ്രിൻ ജോസ് എന്നിവരെ കൂടി  തിരഞ്ഞെടുത്തു. നേരത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രിൻസ് നെച്ചിക്കാട്ട്, ജോൺസൺ കണ്ണൂക്കാടൻ, ആന്റോ കവലക്കൽ, രാജൻ മാലിയിൽ എന്നിവരടക്കം ഇപ്പോൾ 7 പേരാണ് ഇപ്പോൾ കൺവീനർമാരായി പ്രവർത്തിക്കുന്നത്.

ജെയിംസ് ഇല്ലിക്കൽ 34 വർഷമായി തൊടുപുഴയിൽ നിന്നും അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറിപ്പാർത്തിട്ട്. ടാമ്പാ ഫ്ലോറിഡയിൽ ബിസിനസ്സ് ചെയ്ത് വരുന്നു. മലയാളി അസ്സോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡയുടെ സ്ഥാപകാംഗമായിരുന്ന ജയിംസ്, രണ്ട് വർഷം പ്രസിഡൻറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ചെയർമാനായിരുന്ന അദ്ദേഹം, സംഘടനയുടെ ബിൽഡിങ് ബോർഡ് ചെയർമാനായിരുന്നപ്പോൾ, ഒരു പെനി പോലും കടമെടുക്കാതെ മൊത്തം പെയ്മെൻറും ചെയ്തു കൊണ്ട് സംഘടനക്ക് ഒരു ബിൽഡിങ് പണി തീർത്തത്. 2012 മുതൽ 2014 വരെ ഫോമ ഫ്ലോറിഡ റീജിയന്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചുണ്ട്. ഒട്ടനവധി ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കിയ ടാമ്പാ ടൈഗേർസ് എന്ന ഫ്ലോറിഡയിലെ പ്രധാന വോളീബോൾ ടീമിന്റെ മാനേജർ കൂടിയാണ് അദ്ദേഹം.

സുരേഷ് രാമകൃഷ്ണൻ ഇടുക്കിയിലെ കട്ടപ്പന സ്വദേശിയാണ്. അദ്ദേഹം ഒരു  പ്രഫഷണൽ ടെന്നിസ് കോച്ച് കൂടിയാണ്. ഇപ്പോൾ ടെക്സാസിലെ ഹ്യൂസ്റ്റണിൽ താമസിക്കുന്ന അദ്ദേഹം ഒരു പ്രമുഖ ബിസിനസ്സ് സംരഭകനാണ്. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റന്റെ ബോർഡ് മെമ്പർ ആയി പല തവണകളിൽ പ്രവർത്തിക്കുകയും, ജോയിന്റ് സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ ശ്രദ്ദേയമായ പ്രവർത്തനം അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. 2017-ൽ ജനറൽ സെക്രട്ടറി ആയിരുന്നപ്പോൾ, ‘മാഗ് കേരളാ ഹൗസ് ബിൽഡിങ്’ പുതുക്കി പണിതതിലും അദ്ദേഹം ശ്രദ്ദേയമായ പങ്ക് വഹിക്കുകയുണ്ടായി. അതു പോലെ കഴിഞ്ഞ വർഷം സംഭവിച്ച, അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായി തീർന്ന ഹറിക്കേൻ ഹാർവിയിൽപ്പെട്ട നൂറ് കണക്കിന് കുടുംബങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കാനും എത്തിക്കുവാനും പ്രശംസനീയമാംവണ്ണം പ്രവർത്തിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. തദ്ദവസരത്തിൽ മറ്റ് സംഘടനകളേകൂടി ഏകോപിപ്പിച്ച് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. ഹെൽപിംങ് ഹാൻഡ്‌സ് എന്ന പേരിൽ നാട്ടിലും പല ചാരിറ്റി പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കാളിയാണ്. 

കഴിഞ്ഞ 18 വർഷങ്ങളായി ന്യൂയോർക്കിൽ താമസിക്കുന്ന ജൊഫ്രിൻ ജോസ് മൂവാറ്റുപുഴ സ്വദേശിയാണ്. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നു. 2014- 2016 കാലഘട്ടത്തിലെ ഫോമയുടെ ജോയിന്റ് ട്രഷററായിട്ടുണ്ട് അദേഹം .ഇപ്പോഴത്തെ ഇൻഡോ അമേരിക്കൻ റിപ്പബ്ളിക് കമ്മറ്റി ഓഫ് റോക്ക്ലാന്റ് ചാപ്പറ്ററിന്റെ പ്രസിഡൻറാണ്. ഇന്ത്യാ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ ഇപ്പോഴത്തെ പ്രസിഡൻറ് കൂടിയാണ് അദ്ദേഹം. ഇന്തോ അമേരിക്കൻ & ട്രൈ സ്റ്റേറ്റ് ചേമ്പർ ഓഫ് കോമേഴ്സിന്റെ ഇപ്പോഴത്തെ സെക്രട്ടറിയാണദ്ദേഹം. യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ സെക്രട്ടറി പദവിയും അദ്ദേഹം  അലങ്കരിച്ചിട്ടുണ്ട് .

വിത്യസ്തങ്ങളായ വിവിധ പരിപാടികൾ ഉൾപ്പെടുത്തി കൊണ്ട് നടത്തപ്പെടുന്ന ഫോമാ 2018 ഫാമിലി കൺവൻഷന്റെ ആദ്യ ഘട്ട രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ, മുന്നൂറോളം ഫാമിലികളാണ് ഇതു വരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരളത്തിന്റെ സംസ്ക്കാരവും ഭാഷയും പരിചയപ്പെടുന്നതിനൊപ്പം, കേരളീയ ഭക്ഷണവും ഉൾപ്പെടുത്തി കൊണ്ടാണ് ഈ നോർത്ത് അമേരിക്കൻ മലയാളി മഹാമഹം കൊടിയേറുന്നത്.

പുതു തലമുറയ്ക്ക് കേരളീയ സംസ്ക്കാരം പരിചയപ്പെടുത്താനും, പഴയ തലമുറയ്ക്കൊപ്പം യുവ ജനതയുടെ ഒരു നാഷണൽ നെറ്റ് വർക്കും ഉണ്ടാക്കാനാകും എന്നത് ഫോമ പോലുള്ള ദേശീയ സംഘടനകളുടെ പിന്നിലെ ഉദ്ദേശ ശുദ്ധി.

ഫോമായെ കുറിച്ച് അറിയുവാനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക

www.fomaa.net 

ബെന്നി വാച്ചാച്ചിറ 847 322  1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കൽ 773 478 4357, ലാലി കളപ്പുരയ്ക്കൽ 516 232 4819, വിനോദ് കൊണ്ടൂർ 313 208 4952, ജോമോൻ കുളപ്പുരയ്ക്കൽ 863 709 4434, ജയിംസ് ഇല്ലിക്കൽ 813 230 803, ജോഫ്രിൻ ജോസ് 9144247289, സുരേഷ് രാമകൃഷണൻ 832 451 8652.

വിനോദ് കൊണ്ടൂർ ഡേവിഡ്.

LEAVE A REPLY

Please enter your comment!
Please enter your name here