ഡാലസ്: ഫ്‌ലു സീസണ്‍ ആരംഭിച്ചതു മുതല്‍ ഇതുവരെ ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സില്‍ 106 പേര്‍ മരിച്ചതായി ഡാലസ് കൗണ്ടി അധികൃതര്‍ വ്യക്തമാക്കി. 

ഡാലസ് കൗണ്ടിയില്‍ ഫെബ്രുവരി 6 ന് ആറു പേര്‍ മരിച്ചതോടെ ഇവിടെ മാത്രം മരിച്ചവരുടെ എണ്ണം 60 ആയി. കഴിഞ്ഞ വര്‍ഷം ഈ സീസണില്‍ മരിച്ചവരുടെ (17) എണ്ണത്തേക്കാള്‍ മൂന്നിരട്ടിയിലധികമാണ് ഇതെന്ന് അധികൃതര്‍ പറഞ്ഞു. മരിച്ചവരില്‍ ഭൂരിഭാഗവും 36 നും 86 നും ഇടയില്‍ പ്രായമുള്ളവരാണ്. 

കോളിന്‍ കൗണ്ടി (14) ടറന്റ് കൗണ്ടി (24), ഡെന്റന്‍ കൗണ്ടി (7) പാര്‍ക്കര്‍ കൗണ്ടി (1) ഫ്‌ലു ബാധിച്ചു മരിച്ചവരുടെ സംഖ്യയും അധികൃതര്‍ പുറത്തുവിട്ടു.

ഫെബ്രുവരി 2 ന് ടെക്‌സസ് സംസ്ഥാനത്ത് 2907 പേര്‍ മരിച്ചവരില്‍ 2200 പേര്‍ 65 വയസ്സിന് മുകളിലുള്ളവരാണ്. ഇതില്‍ അഞ്ചു കുട്ടികളും ഉള്‍പ്പെടും. സമീപ കാലത്തൊന്നും ഇത്രയും മാരകമായി ഫ്‌ലു ഉണ്ടായിട്ടില്ലെന്നാണ് പറയപ്പെടുന്നത്. 

ഡാളസ് ഫോര്‍ട്ട്വര്‍ത്തിലെ പല ആശുപത്രികളിലും മാരകമായി ഫ്‌ളു ബാധിച്ചവരെ മാത്രമാണ് അഡ്മിറ്റ് ചെയ്ത് ചികിത്സിക്കുന്നത്. ഫ്‌ളു ലക്ഷണങ്ങള്‍ കാണുന്നവര്‍ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലോ ഡോക്ടേഴ്‌സ് ഓഫീസിലോ ചികിത്സ തേടേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു. ഫ്‌ലുവിനെതിരെ പ്രതിരോധകുത്തിവെപ്പുകള്‍ ഇപ്പോഴും ലഭ്യമാണെന്നും ഇതുവരെ എടുക്കാത്തവര്‍ക്ക് ഇനിയും കുത്തിവെപ്പുടുക്കാമെന്നും അധീകൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here