hands of a prisoner on prison bars

കോഴിക്കോട്: കോടഞ്ചേരിയില്‍ ഗര്‍ഭിണിയെ ആക്രമിച്ച കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍.

തേനംകുഴിയില്‍ സിബി ചാക്കോയുടെ ഭാര്യ ജോസ്‌നിയെ ആക്രമിച്ച കേസിലാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി തമ്പി തെറ്റാലില്‍ അറസ്റ്റിലായിരിക്കുന്നത്. സരസമ്മ,ജോയി,
ബിനോയ്,സെയ്തലവി,രഞ്ജിത് എന്നിവരാണ് ഇന്ന് അറസ്റ്റിലായ മറ്റുള്ളവര്‍. അക്രമത്തെത്തുടര്‍ന്ന് യുവതിയുടെ ഗര്‍ഭം അലസിപ്പോയിരുന്നു.

വേളംകോട് ലക്ഷംവീട് കോളനിയിലെ വീട്ടില്‍ക്കയറിയായിരുന്നു ആക്രമണം.

സിബിയുടെ ഭാര്യയുടെ പരാതി പ്രകാരം അയല്‍വാസിയായ പ്രജീഷ് ഗോപാലനെ കോടഞ്ചേരി പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here