ബഹുമാനപ്പെട്ട പിണറായി സഖാവേ..

അങ്ങ്‌ കേരളത്തിന്റെ മുഖ്യമന്ത്രി എന്ന സ്ഥാനത്താണ് ഇരിക്കുന്നത്‌.. അത്‌ അങ്ങ്‌ പലപ്പോഴും മറന്നുപൊകുന്നുവോ? അതിന്റെ മഹത്വം താങ്കൾ പലപ്പോഴും മറന്നുപൊകുന്നുവോ? താങ്കൾ പലപ്പോഴും ഒരു സഖാവയി മാത്രമായി തരം താണുപൊകുന്നുവോ? കേരളം ഭരിക്കുന്ന ഭരണ കർത്താക്കൾക്ക് പൊതു ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കേണ്ട ബാധ്യതയുണ്ട്‌?
മുഖ്യമന്ത്രി സ്ഥാനവും, ആഭ്യന്തര മന്ത്രി സ്ഥാനവും വഹിക്കുന്ന താങ്കളുടെ പണിയെന്താണ്?
ഒരു പാവപ്പെട്ടവനെ അരക്കു താഴെ 37 വെട്ട്‌ വെട്ടി കൊന്നുല്ലേ?
അറവുശാലയിൽ മൃഗങ്ങളെ കൊല്ലുന്നതിലും പൈശാചികമായി ….
അതും സ്വന്തം തട്ടകത്തിൽ……
മുഖ്യമന്ത്രി എന്ന പദവി വഹിച്ച ഒരു പാട് മുൻ കാല നേതാക്കൾ ഈ കൊച്ചുകേരളത്തിൽ
ഉണ്ടായിട്ടുണ്ട്. ജനങ്ങൾക്ക് വേണ്ടുന്ന സംരക്ഷണം കൊടുക്കാനും, കൂടെ നിർത്താനും, അവർക്ക്
വേണ്ട സുരക്ഷ ഒരുക്കാനും അവർക്ക് കഴിഞ്ഞിട്ടുണ്ട്.
ഈ കൊച്ചുകേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന, ജനാധിപത്യബോധമുള്ള ദൈവത്തിന്റെ സ്വന്തം നാടെന്ന് പുറം മേനിനടിക്കുന്ന ഈ കൊച്ചുകേരളത്തിൽ ഗർഭിണിയായ സ്ത്രീയുടെ അടിവയറ്റിനു ചവിട്ടി വയറ്റിലുണ്ടായിരുന്ന കുഞ്ഞിനെ കൊന്നു….
നഴ്സുമാരുടെ ഉൾപ്പെടെയുള്ള ജനകീയസമരങ്ങളെപോലും പോലീസിനെ വിട്ട് അടിച്ചൊതുക്കാൻ
ശ്രമിക്കുന്നു. നീതിബോധത്തെയും ധർമ്മത്തെയും മാധ്യമങ്ങളെയും
‘’കടക്കു …പുറത്ത്‌ ‘’നിർത്തുകയും
അഴിമതിയേയും അക്രമത്തെയും സശ്രയ മുതലാളിമരേയും ഭൂമി -മദ്യ മാഫിയകളെയും താലൊലിച്ച്‌ അകത്തിരിത്തുകയും ചെയ്യുവാൻ ഒരു യഥാർത്ത കമ്മുണിസ്റ്റിന് സാധിക്കുമൊ?

തന്റെ സ്വന്തം തട്ടകത്തിൽ
ഒരു പാവം യുവാവിനെ തുണ്ടം തുണ്ടമാക്കി വെട്ടിനുറുക്കിയതിനേക്കുറിച്ച് പ്രതികാരിക്കാത്‌
ഒരു സിനിമയുടെ പ്രൊമോഷനു വേണ്ടി …
‘മാണിക്യമലരായ’ പൂവിയേക്കുറിച്ച്‌ മാത്രം
വായ്‌ തുറക്കുന്ന താങ്കൾക്ക് എന്ത് യോഗ്യതയാണ്
ആ സ്ഥാനത്തിരിക്കാൻ. !!!!
” ലോകകേരള സഭ ” എന്ന മാമാങ്കം നടത്തി മലയാളത്തിന്റെ മഹത്വം കൊട്ടി ഘോഷിച്ചതുകൊണ്ട്‌
കാര്യമില്ലാ സഖാവെ, അതു പ്രവർത്തിയിലൂടെ കാണിക്കണം അതു ജനങ്ങൾക്ക്‌ ബോധ്യമാകണം ദൈവത്തിന്റെ സ്വന്തം നാടിനെ പിശാചുകളൂടെ കൂടാരമാക്കരുതെ പ്രിയ സഖാവേ!!! മുഖ്യ മന്ത്രി പദവി ഒരു അലങ്കാരമായി കാണരുത് അത്‌ കേരളത്തിന് അപമാനമായി മാറരുത്‌
സഖാവേ…!!
സ്നേഹപൂർവ്വും

ജെയിംസ്‌ കൂടൽ

LEAVE A REPLY

Please enter your comment!
Please enter your name here