ഗുവാഹത്തി : ഐഎസ്എല്‍ ഫുട്‌ബോളിന്റെ നാലാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് പ്ലേ ഓഫ് പ്രതീക്ഷയുടെ കച്ചിത്തുരുമ്പിലെങ്കിലും പിടിച്ചുനില്‍ക്കാന്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ചേമതിയാവൂ. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സ്വന്തം ഗ്രൗണ്ടായ ഗുവാഹത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം.

ഇന്നത്തെ കളി ജയിച്ചാലും കടമ്പകളേറെയാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. ജംഷഡ്പുര്‍, ഗോവ, മുംബൈ എന്നീ ടീമുകളുടെ അടുത്ത മത്സരങ്ങള്‍ കൂടി വിലയിരുത്തിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ സെമി പ്ലേ ഓഫ് സാധ്യതകള്‍ നിര്‍ണയിക്കപ്പെടുക. ഈ മത്സരത്തിന് ശേഷം കൊച്ചിയില്‍ ചെന്നൈയിനുമായാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ഐ.എസ്.എല്ലിന്റെ ലീഗ് ഘട്ടത്തിലെ അവസാന മത്സരം ബെംഗളൂരു എഫ്.സിയുമായിട്ടാണ്.

LEAVE A REPLY

Please enter your comment!
Please enter your name here