കണ്ണൂര്‍ : ഷുഹൈബിന്റെ കൊലപാതകം നടന്ന് ഇതുവരെയായിട്ടും കണ്ണൂര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് ഒരു സമാധാന യോഗം വിളിക്കാന്‍പോലും തയ്യാറായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍.

കൊലപാതകത്തോടുള്ള സര്‍ക്കാര്‍ സമീപനത്തിനു തെളിവാണിത്. ഷുഹൈബിനെ ക്രിമിനലാക്കാന്‍ ശ്രമിക്കുന്ന പി.ജയരാജനാണ് ഏറ്റവും വലിയ ക്രിമിനല്‍. സംഘര്‍ഷത്തിന് അയവുവരുത്തേണ്ട സമീപനം ഇതുവരെ ഉണ്ടായിട്ടില്ലന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം പ്രതികളെ പിടികൂടുമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. പ്രതികളെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചെന്നു മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തെ ബാധിക്കുമെന്നതിനാലാണ് ഇതു പുറത്തു പറയാത്തത്. ആരു ഭരിച്ചാലും രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകുന്നത് ശരിയല്ലെന്നും കാന്തപുരം പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here