സാമൂഹികമാധ്യമങ്ങളിലും സജീവ സാന്നിധ്യം അറിയിക്കുന്ന ആളാണ് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍. തന്റെ അഭിപ്രായങ്ങളും നിരൂപണങ്ങളും ആരാധകരുമായി പങ്കുവയ്‌ക്കെുന്നതിന് താരം മറക്കാറില്ല. എന്നാല്‍ ഇപ്പോള്‍ ബോളിവുഡില്‍ ഏറെ ചര്‍ച്ചയായി മാറിയിരിക്കുന്നത് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ബച്ചന്‍ പങ്കുവച്ച തൊഴിലപേക്ഷയാണ്. താര സുന്ദരിമാരായ ദീപികയ്ക്കും കത്രീനയ്ക്കുമൊപ്പം അഭിനയിക്കാനുള്ള അപേക്ഷയാണിത്.
ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു ബച്ചന്റെ രസകരമായ ട്വീറ്റ്. ഉയരം കൂടിയ നായികമാരായ കത്രിനയ്ക്കും ദീപികയ്ക്കും അല്പം ഉയരം കുറഞ്ഞ ആമിറിനും ഷാഹിദിനുമൊപ്പമെല്ലാം അഭിനയിക്കുന്നത് എത്ര ബുദ്ധിമുട്ടേറിയ കാര്യമാണെന്നായിരുന്നു വാര്‍ത്തയില്‍ പരാമര്‍ശിച്ചിരുന്നത്.
ഇതിനോടുള്ള ബച്ചന്റെ രസകരമായ പ്രതികരണമാണ് രണ്ട് നായികമാര്‍ക്കുമൊപ്പം അഭിനയിക്കാനുള്ള തൊഴിലപേക്ഷ. പേരും വയസ്സും മേല്‍വിലാസവും തന്റെ ഉയരവും കുറിച്ചതിനൊപ്പം നിങ്ങള്‍ക്കൊരിക്കലും ഉയരത്തിന്റെ പേരില്‍ ഒരു പ്രശ്‌നവുമുണ്ടാകില്ലെന്ന വാഗ്ദാനവും ബച്ചന്‍ നല്‍കി. ഇതിനോടകം ഈ ട്വീറ്റ് ആരാധകര്‍ ഏറ്റെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here