മിനെസ്സോട്ട: യു.എസിലെ പ്രഥമ മുസ്‌ലിം മേയറാവാന്‍ സാധ്യതയുള്ള റജീന മുസ്തഫയ്‌ക്കെതിരെ ഓണ്‍ലൈനിലൂടെ വധഭീഷണി. മിനെസ്സോട്ട സ്‌റ്റേറ്റിലെ റോഷെസ്റ്റര്‍ നഗരത്തിന്റെ അധ്യക്ഷയാവാന്‍ മത്സരരംഗത്തുള്ള റജീനയ്‌ക്കെതിരെ ഗൂഗിള്‍ പ്ലസിലൂടെയാണ് ഭീഷണി ഉയര്‍ന്നിരിക്കുന്നത്.

‘മിലിഷ്യ മൂവ്‌മെന്റ്’ എന്ന പേരില്‍ നിന്നാണ് ഓണ്‍ലൈനിലൂടെ വധഭീഷണി ഉണ്ടായതെന്നാണ് പരാതി. ഭീഷണിക്കാര്‍ രാജ്യത്തുള്ളവരാണോ പുറത്തുള്ളവരാണോയെന്ന് തനിക്കറിയില്ലെന്ന് റജീന പറഞ്ഞു.

”എന്നെ അവതാളത്തിലാക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ, ഏത് ഭീഷണിയും ഗൗരവത്തോടെ എടുക്കണം. തെരഞ്ഞെടുക്കപ്പെട്ട ഓഫിസില്‍ അവരുടെ സമൂഹത്തെ സേവിക്കേണ്ട സന്ദര്‍ഭത്തില്‍ ആര്‍ക്കും ഭീഷണി നേരിടരുത്”- റജീന ട്വീറ്റ് ചെയ്തു.

1,14,000 ജനസംഖ്യയുള്ള റോഷെസ്റ്ററില്‍ 12,000 മുസ്‌ലിംകളാണുള്ളത്. ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് അമേരിക്കന്‍-ഇസ്‌ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here