ഡാളസ്: മാര്‍ച്ച് ആദ്യവാരം നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനുള്ള പ്രൈമറി വോട്ടെടുപ്പ് ടെക്‌സസ്സില്‍ ആരംഭിച്ചു. ഏര്‍ലി വോട്ടിങ്ങ് ഫെബ്രുവരി 19നാണ് ആരംഭിക്കേണ്ടിയിരുന്നതെങ്കിലും ‘പ്രസിഡന്റ് ഡെ’ പ്രമാണിച്ചു പൊതു അവധി ആയതിനാലാണ് ഇന്ന്(ഫെബ്രുവരി 20ന്) വോട്ടിങ്ങ് ആരംഭിച്ചത്.
ഈ വര്‍ഷം പ്രസിഡന്റ് തിരഞ്ഞെടുപ്പു ഇല്ലെങ്കിലും, ടെക്‌സസ് ഗവര്‍ണ്ണര്‍ ഉള്‍പ്പെടെ നിരവധി പ്രധാന സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഒരു സെനറ്റ് സീറ്റിലേക്കും, മുപ്പത്തി ആറ് എസ്സ് ഹൗസിലേക്കും, നൂറ്റി അമ്പതു സംസ്ഥാന നിയമസഭയിലേക്കും, മുപ്പത്തി ഒന്ന് സ്റ്റേറ്റ് സെനറ്റ് സീറ്റുകളില്‍ പതിനഞ്ചിലേക്കും(15) നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ വളരെ നിര്‍ണ്ണായകമാണ്.
റിപ്പബ്ലിക്കന്‍ സംസ്ഥാനമെന്ന് അറിയപ്പെടുന്ന ടെക്‌സസ്സില്‍ ഈ തിരഞ്ഞെടുപ്പില്‍ 25 വര്‍ഷത്തിനുശേഷം എല്ലാ ടെക്‌സസ് കണ്‍ഗ്രഷ്ണല്‍ സീറ്റിലേക്കും ഡെമോക്രാറ്റുകള്‍ മത്സരിക്കുന്നു എന്നൊരു പ്രത്യേകത കൂടി ഈ തിരഞ്ഞെടുപ്പിനുണ്ട്.
ഡാളസ്സില്‍ ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച കനത്ത മഴയെ പോലും അവഗണിച്ചു പോളിങ്ങ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ എത്തിച്ചേര്‍ന്നിരുന്നു. ഇരു പ്രധാന പാര്‍ട്ടികളും പ്രൈമറി തിരഞ്ഞെടുപ്പില്‍ ഇത്രയും സജ്ജീവമായി രംഗത്തിറങ്ങിയതും ഇടക്കാല തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here