റ്റാമ്പാ : ഹൈസ്‌കൂൾ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഉന്നത വിദ്യാഭ്യാസം നേടുവാൻ വേണ്ടി മികച്ച കോളേജുകളിൽ അഡ്മിഷൻ ലഭിക്കുവാൻ സഹായകരമാകുന്ന സെമിനാർ ഫെബ്രുവരി 24 ന് 2.30 PM ന് MACF കേരളാ സെന്ററിൽ

യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഫ്ലോറിഡയിലെ പ്രൊഫസറായി ജോലി ചെയ്യുന്ന ഡോക്ടർ ബാബു തോമസ് ആണ് സെമിനാർ അവതരിപ്പിക്കുന്നത്. ഡോക്ടർ ബാബു തോമസ് കാൺപൂർ IIT യിൽ നിന്ന് വെള്ളി മെഡലോടു കൂടിയാണ് രസതന്ത്രത്തിൽ ബി ടെക്‌ കരസ്ഥമാക്കിയത്. അമേരിക്കയിലെത്തിയ ശേഷം MS ഉം PhD യും കരസ്ഥമാക്കിയ ഡോക്ടർ ബാബു തോമസ് കഴിഞ്ഞ 16 വർഷമായി യൂണിവേഴ്സിറ്റി അധ്യാപകനായി സേവനം അനുഷ്ഠിക്കുന്നു.

കുട്ടികൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഈ സെമിനാർ നാലു ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്.

  • Choosing a career path (What do you want to be when you grow up?)

  • Preparing for college (What to do when you are in high school?)

  • Selecting and appying for college (What college is best for you?)

  • Paying for college (How to get the money you need?)

When : Saturday February 24 th

Time  : 2.30 PM to 5.00 PM

Where: MACF Kerala Center, 606 Lenna Ave, Seffner, FL 33584

മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡാ സംഘടിപ്പിക്കുന്ന ഈ പരിപാടിയിലേക്ക് പ്രവേശനം തീർത്തും സൗജന്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് :

ഫാദർ സിറിൽ ഡേവി – 718 930 0431
ബാബു ഏടനാട്ട് – 516 263 0965
ജേക്കബ് തൈക്കൂട്ടത്തിൽ – 813 816 4228

LEAVE A REPLY

Please enter your comment!
Please enter your name here