കൊച്ചി: ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേയോഫിനുള്ള സാധ്യത മങ്ങി. ചെന്നൈയിനെതിരെ കൊച്ചിയില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ വിജയിക്കാന്‍ കേരളത്തിനായില്ല. ഗോള്‍രഹിത സമനിലയിലാണ് കളി അവസാനിച്ചത്.

പെകൂസണ്‍ പെനാല്‍റ്റി പാഴാക്കിയതാണ് കേരളത്തിന് തിരിച്ചടിയായത്. പെനാള്‍ട്ടി ഉള്‍പ്പടെ കിട്ടിയ അവസരങ്ങള്‍ തുലച്ച ബ്ലാസ്റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ സെമി കാണാതെ പുറത്തേക്കുള്ള വഴി ഉറപ്പിച്ചു. ഇതോടെ ഐ.എസ്.എല്‍ നാലാം പതിപ്പില്‍ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫില്‍ എത്താതെ സാങ്കേതികമായി പുറത്തായതിന് തുല്യമായി.

LEAVE A REPLY

Please enter your comment!
Please enter your name here