ആ ഏഴാം ക്ലാസ്സുക്കാരിയുടെ ദൃഢനിശ്ചയത്തിന്റെ കരുത്താണ് ഇരിട്ടിയില്‍ നിന്നും അനന്യയെ കെ.സുധാകരന്റെ നിരാഹാര വേദിയില്‍ എത്തിച്ചത്.അനന്യയുടെ വാക്കുകള്‍ അധികാര സ്ഥാനങ്ങള്‍ വാഴുന്നോരോടായിരുന്നു.രാഷ്ട്രീയ കുരുതി കുഞ്ഞിളം മനസ്സുകളെയും പിടിച്ചുലക്കുന്നുവെന്ന് അവളുടെ സ്വരത്തിലും മുഖത്തും പ്രകടം.ആ ഏഴാം ക്ലാസുകാരി നോട്ടുബുക്കില്‍ കുറിച്ചതും കൊലപാതകത്തിനെതിരെയുള്ള വരികളാണ്.രാഷ്ട്രീയ കുടിപകയില്‍ ഇനിയാരുടെയും ജീവന്‍ നഷ്ടപ്പെടരുത്. അനാഥമാകരുത് ഒരു കുടുംബവും..
താനും ചേരുകയാണ് നിരാഹാര സമരത്തില്‍.

ഷുഹൈബിന്റെ ജീവനെടുത്ത കിരാത അക്രമത്തിന്റെ ചിത്ര-ദൃശ്യങ്ങള്‍ കണ്ടും വാര്‍ത്തകള്‍ വായിച്ചും അറിഞ്ഞത് മുതല്‍ തേങ്ങുകയായിരുന്നു അവളുടെ ഉള്ളവും. കണ്ണൂരില്‍ നിരാഹാരം കിടക്കുന്ന നേതാവിനെ കുറിച്ച് വാര്‍ത്തകളിലൂടെയാണ് അറിഞ്ഞത്. മാതാപിതാക്കളായ സുരേഷ് ബാബുവിനോടും ഷീബയോടും തനിക്കും നിരാഹാരം കിടക്കണമെന്ന ആഗ്രഹം അറിയിച്ചു. മാതാപിതാക്കള്‍ അതത്ര കാര്യമാക്കിയില്ല.നാട്ടില്‍ ഇനിയാരും കൊല്ലപ്പെടരുതെന്ന ചിന്തയില്‍ അനന്യയെന്ന പന്ത്രണ്ടുകാരിയുടെ ആഗ്രഹം വാശിയായി വളര്‍ന്നു. അങ്ങിനെയാണ് ഇരിട്ടി മീത്തലെ പുന്നാട് യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ അനന്യ സുധാകരന്റെ സമര പന്തലിലെത്തിയത്.

റമീസ് ഹുസൈൻ

LEAVE A REPLY

Please enter your comment!
Please enter your name here