ഭൂവനേശ്വര്‍:വിവാഹ വിരുന്നിനിടെ ലഭിച്ച സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു. വധുവിന് ഗുരുതരമായി പരുക്കേറ്റു. ഒഡീഷയിലെ ബൊലങീര്‍ പാട്‌നഗറില്‍ ആണ് സംഭവം. 21 നു ആയിരുന്നു വിവാഹം. വിവാഹ സമ്മാനപ്പൊതി തുറക്കുമ്പോള്‍ ആയിരുന്നു പൊട്ടിത്തെറി.

ഗുരുതരമായ പരുക്കേറ്റ മുത്തശ്ശി സംഭവ സ്ഥലത്തുവച്ച് തന്നെ മരണമടഞ്ഞിരുന്നു. നവവരന്‍ റൂര്‍ക്കലയിലെ ആശുപത്രിയിലാണ് അന്ത്യശ്വാസം വലിച്ചത്. വധു ഗുരുതരനിലയില്‍ ബര്‍ലയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

നവവധുവരന്മാര്‍ക്ക് സമ്മാനം നല്‍കിയത് ആരാണെന്ന് വ്യക്തമല്ല. അന്ന് ലഭിച്ച സമ്മാനം വെള്ളിയാഴ്ച വീട്ടില്‍ വച്ച് തുറന്നുനോക്കുമ്പോഴാണ് പൊട്ടിത്തെറിച്ചത്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പട്‌ന ഗര്‍ പോലീസ് ഓഫീസര്‍ അറിയിച്ചു. തെളിവുകള്‍ ശേഖരിച്ചുവരികയാണ്. ആരാണ് സമ്മാനം നല്‍കിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here