തൃശൂര്‍: സി.പി.എമ്മില്‍ വിഭാഗീയത ഇല്ലാതായെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിസഭാ പുനസംഘടന നിലവില്‍ അജണ്ടയിലില്ലെന്നും അദ്ദേഹം തൃശൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സി.പി.എമ്മിനകത്ത് വ്യത്യസ്ത ശബ്ദമില്ല. ഏതെങ്കിലും ഒരു നേതാവിന്റെ പിന്നിലല്ല ജനങ്ങള്‍ അണിനിരക്കുന്നത്, പാര്‍ട്ടിയുടെ പിന്നിലാണ്. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള സംവിധാനം തുടങ്ങും എന്നും കോടിയേരി പറഞ്ഞു.

സി.പി.എം- സി.പി.ഐ സഹകരണം ശക്തിപ്പെടുത്തണമെന്നാണ് സമ്മേളന തീരുമാനം. സി.പി.ഐയെ കുറിച്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ആക്ഷേപമുണ്ടെങ്കില്‍ അത് സി.പി.എം നേതൃത്വത്തെ അറിയിക്കുകയാണ് വേണ്ടെതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here