fokanaഷിക്കാഗോ∙ ഫൊക്കാനയുടെ 17 -ാമത് നാഷണൽ കൺവൻഷന്റെ മിഡ്വെസ്സ് റീജിയണിലെ രജിസ്ട്രേഷൻ കിക്കോഫ് നവംബർ 22 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഷിക്കാഗോയിൽ നടത്തപ്പെടുന്നു. 2016 ജൂലൈ 1 മുതൽ 4 വരെ കാനഡയിലെ ടൊറന്റോയിൽ നടത്തുന്ന ഫൊക്കാന കൺവൻഷനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് നടന്നുവരുന്നത്. ഇത്തവണത്തെ കൺവൻഷൻ വിജയപ്രദമാക്കുവാനും അതിന് മിഡ്വെസ്റ്റ് റീജിയനിൽ നിന്നും വിപുലമായ പങ്കാളിത്തം ഉറപ്പുവരുത്തുവാൻ മിഡ്വെസ്റ്റ്് റീജിയൻ പ്രസിഡന്റ് സന്തോഷ് നായരുടെയും മുൻ പ്രസിഡന്റ് മറിയാമ്മ പിള്ളയുടെയും, ജോയി ചെമ്മാച്ചേൽ, സിറിയക്ക് കൂവക്കാട്ടിൽ, ലെജി പട്ടരുമഠത്തിൽ,മാത്യൂസ് ഏബ്രഹാം, പ്രവീൺ തോമസ്, ജോഷി വള്ളിക്കുളം, മത്യാസ് പുല്ലാപ്പള്ളിൽ, ഷിബു മുളയാനിക്കുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനം നടന്നുവരുന്നു.

കൺവൻഷൻ രജിസ്ട്രേഷനിൽ ഫൊക്കാന പ്രസിഡന്റ് ജോൺ പി.ജോൺ, മറ്റ് ഫൊക്കാന ഭാരവാഹികൾ, ഫൊക്കാന മുൻ പ്രസിഡന്റുമാരായ ഡോ. അനിരുദ്ധൻ, മറിയാമ്മ പിള്ള എന്നിവർ പങ്കെടുക്കും. .ഷിക്കാഗോയിലുള്ള മുഴുവൻ സംഘടനാ ഭാരവാഹികളും സാമൂഹ്യപ്രവർത്തകരും അഭ്യുദയകാംക്ഷികളും ഇതൊരറിയിപ്പായി സ്വീകരിച്ച് നവംബർ 22 ഞായറാഴ്ച വൈകിട്ട് 6 ന് ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടക്കുന്ന ഫൊക്കാന കൺവൻഷൻ രജിസ്ട്രേഷനിൽ പങ്കെടുക്കണമെന്ന് ഫൊക്കാന മിഡ്വെസ്സ് റീജിയൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.
ഫൊക്കാന കൺവൻഷൻ രജിസ്ട്രേഷൻ കിക്കോഫിന് മുൻപായി മിഡ്വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തിലുള്ള സ്പെല്ലിംഗ് ബീ മത്സരം, ഇന്ത്യയെ കണ്ടെത്തുക എന്ന മത്സരവും 2 മണി മുതൽ നടത്തപ്പെടുന്നു. സ്പെല്ലിംഗ് ബീ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലെജി പട്ടുമഠത്തിലുമായി 630-709-9075 എന്ന നമ്പരിലും ഇന്ത്യയെ കണ്ടെത്തുക എന്ന മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഷാനി ഏബ്രഹാമുമായി 847 673 5229 എന്ന നമ്പരിലും ബന്ധപ്പെടുക…

LEAVE A REPLY

Please enter your comment!
Please enter your name here