ഫൊക്കാനയുടെ  കേരളാ കണ്‍വെൻഷനുകൾ , സാംസ്കാരിക കേരളത്തിന്റെ  പ്രതിരൂപങ്ങൾ
fokanaAdഅമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടന ആയ ഫൊക്കാനയുടെ കേരള പ്രവേശം 2002 ൽ ആയിരുന്നു  ആദ്യ  കേരളാ കണ്‍വെൻഷൻ സംഘടിപ്പിച്ചത്.  മലയാളി കണ്‍വെൻഷനുകളുടെ ചരിത്രത്തിൽ ഇത്രത്തോളം മഹനീയമായ  ഒരു കണ്‍വെൻഷൻ കേരളത്തിൽ വച്ച് ആരും നടത്തിയിട്ടില്ല .3 ദിവസം നീണ്ടു നിന്ന കണ്‍വെൻഷനിൽ കെ .കരുണാകരൻ ,ഇ കെ നായനാർ,എ .കെ ആന്റണി ,വയലാര് രവി ,കെ . എം  മാണി ,ഓ രാജഗോപാൽ ,തുടങ്ങി രാഷ്ട്രീയ രംഗത്തെ പ്രമുഖരും ,സുഗതകുമാരി ചെമ്മനം ചാക്കോ,ബാലചന്ദ്രൻ ചുള്ളിക്കാട് ,വിജയലക്ഷ്മി ,തുടങ്ങിയ എഴുത്തുകാരും ,സിനിമാ സീരിയൽ രംഗത്തെ പ്രമുഖരും സാംസ്കാരിക നായകരും പങ്കെടുത്ത പ്രോജ്ജ്വലമായ ചടങ്ങായിരുന്നു കൊച്ചി താജ് മലബ്ബാർ ഹോട്ടലിൽ നടന്നത് .
ഈ കണ്‍വെൻഷന്റെ ഏറ്റവും വലിയ പ്രത്യേകത ആയിരുന്നു പ്രകൃതി ദുരന്തങ്ങളെ നേരിടുവാൻ അമേരിക്കാൻ റെഡ് ക്രോസ് സൊസൈറ്റിയുമായി ചേർന്ന് നടപ്പിലാക്കിയ പദ്ധതി.ഒരു വിദക്ദ്ധ സംഘത്തെ അതിനായി കേരളത്തിൽ കൊണ്ട് വരികയും ഈ കണ്‍വെൻഷനില അതിന്റെ പരിശീലനം ,ഇത്തരം ദുരന്തങ്ങൾ മുൻകൂട്ടി അറിയാൻ പറ്റുന്ന സാഹചര്യങ്ങൾ തുടങ്ങിയവയെയൊക്കെ വിശദമായി പരിശീലനം നൽകുന്ന സെമിനാർ ആയിരുന്നു അന്ന് അവിടെ സംഘടിപ്പിച്ചത്
മന്ത്രിമാർ ഉൾപ്പെടയുള്ളവരുടെ പ്രശംസ പിടിച്ചു പറ്റിയ ഈ പദ്ധതിക്ക് സർക്കാർ വേണ്ടത്ര  താല്പര്യം കാട്ടിയില്ല . ഒരു ഗ്രാമത്തെ ദത്തെടുത്തു അവിടുത്തെ വികസന പ്രക്രിയയിൽ പങ്കാളി ആകുന്നതിന്റെ ഭാഗമായി “ഗ്രാമസംഗമം നഗരസംഗമം”എന്നാ മഹത്തായ പരിപാടിക്ക് അന്ന് തുടക്കമിട്ടു .ഈ രണ്ടു പദ്ധതികൾക്കും സർക്കാരിന്റെ താൽപര്യമായിരുന്നു മുഖ്യം . അതുകൊണ്ടുതന്നെ പിന്നീട് ഈ പദ്ധതി നടപ്പിലാക്കാൻ സാധിച്ചില്ല .കേരളാത്തിലെ വിവിധ സർവ്വകലാശാലകളിലെ എം എ മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ  വിദ്യാർഥികലെ ഒരേ വേദിയിൽ അണിനിരത്തി നടത്തിയ ഭാഷയ്ക്കൊരു ഡോളർ ചടങ്ങ് അവിസ്മരണീയമായ ചടങ്ങായിരുന്നു .
ഫൊക്കാനയുടെ ആദ്യത്തെ കൊച്ചി കണ്‍വെൻഷൻ വൻ വിജയമായതിനു പിന്നിൽഫൊക്കാന  ടീമിന്റെ പ്രവർത്തനം ഒന്ന് മാത്രമായിരുന്നു .പിന്നീട് നിരവധി കേരളാ കണ്‍വെൻഷനുകൾ  കൊച്ചി ,കോട്ടയം ,എന്നിവിടങ്ങളിലായി നടന്നിരിക്കുന്നു .
ഫൊക്കാനാ കേരളാ കണ്‍വെൻഷനുകൾ കൊണ്ട് കേരളത്തിലെ സാധാരണക്കാരായ നിരവധി ആളുകൾക്ക് നേരിട്ട് സഹായം ലഭിച്ചു എന്നത് വലിയ നേട്ടമായിരുന്നു .
ഫൊക്കാനയുടെ ചുവടു പിടിച്ചു എത്രയോ സംഘടനകൾ ഇത്തരം കണ്‍വെൻഷനുകൾ സംഘടിപ്പിച്ചിരിക്കുന്നു .പക്ഷെ അവയ്ക്കൊന്നും ഫൊക്കാനയുടെ സാംസ്കാരിക  തനിമ അവകാശപ്പെടാൻ സാധിക്കില്ല  എന്നതാണ് സത്യം .

LEAVE A REPLY

Please enter your comment!
Please enter your name here