ഫിലഡൽഫിയ∙ മൂന്നു പതിറ്റാണ്ടിലേറെ സാമൂഹ്യ മേഖലയിൽ പ്രവർത്തിച്ച അനുഭവവുമായി ഫിലാഡൽഫിയായിൽ നിന്നും തമ്പി ചാക്കോ ഫൊക്കാന പ്രസിഡന്റായി മത്സരിക്കുന്നു.
2016 ജൂലൈയിൽ 1, 2, 3, 4 തീയതികളിൽ കാനഡയിലെ ഹിൽട്ടൺ ടൊറന്റോയിൽ നടക്കുന്ന ഫൊക്കാന കൺവൻഷനിലായിരിക്കും ഇതിനായി ജനറൽ ബോഡി കൂടുക. വിവിധ സാമൂഹ്യ– സാംസ്കാരിക സംഘടനകൾക്ക് തുടക്കം കുറിക്കുകയും അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകർന്ന തമ്പി ചാക്കോ ഫൊക്കാനയുടെ നിരവധി സ്ഥാനങ്ങൾ ഏറ്റെടുത്ത് വിവിധ കൺവൻഷനുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
പമ്പ മലയാളി അസോസിയേഷൻ, ട്രൈസ്റ്റേറ്റ് കേരളാ ഫോറം തുടങ്ങി. മാതൃകാപരമായി സാമൂഹ്യമാറ്റങ്ങൾക്ക് നേതൃത്വം നൽകിയ സംഘടനകളുടെ സ്ഥാപകാംഗമാണ്. ട്രൈസ്റ്റേറ്റിൽ, വിവിധ മേഖലകളിൽ നിരവധി പുരസ്കാരത്തിന് അർഹനായ തമ്പി ചാക്കോ, നല്ലൊരു സഹകാരിയും ജീവകാരുണ്യ പ്രവർത്തകനുമാണ്.
ഫൊക്കാനുയടെ എല്ലാ പ്രവർത്തകരെയും സജീവമാക്കുക, വനിതാ വിഭാഗം ശക്തിപ്പെടുത്തുക, യുവജന പരിപാടികൾ ആവിഷ്ക്കരിക്കുക, ഫൊക്കാനയുടെ പിൻകാലങ്ങളിൽ ജനപ്രീതി നേടിയ പദ്ധതികൾ തുടർന്നു നടത്തുക തുടങ്ങി ഫൊക്കാനയെ അമേരിക്കൻ മലയാളി പ്രവാസികളുടെ ശക്തമായ ഒരു കൂട്ടായ്മയാക്കി മാറ്റുവാൻ തമ്പി ചാക്കോ ആഗ്രഹിക്കുന്നു.
2016 ജൂലൈയിൽ പ്രസിഡന്റ് ജോൺ പി. ജോണിന്റെ നേതൃത്വത്തിൽ കാനഡയിലെ ടൊറന്റോയിൽ അരങ്ങേറുന്ന ഫൊക്കാന കൺവൻഷൻ വൻ വിജയമാക്കുവാൻ എല്ലാ മലയാളം സുഹൃത്തുക്കളോടും തമ്പി ചാക്കോ അഭ്യർത്ഥിക്കുന്നു. പുതുവത്സരാശംസകളോടൊപ്പം വരും കാലങ്ങളിൽ ഫൊക്കാനയുടെ ശക്തിയും പ്രശസ്തിയും വർധിപ്പിക്കുവാൻ ഏവരുടെയും പിന്തുണ അദ്ദേഹം പ്രതീക്ഷിക്കുന്നു. സമാന ചിന്താഗതിയുളളവരുടെ പ്രോത്സാഹനവും നിർദ്ദേശങ്ങളും ഉപദേശങ്ങളും തമ്പി ചാക്കോ സ്വാഗതം ചെയ്യുന്നു. തമ്പി ചാക്കോ : 610 331 7923, thampychacko@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here