സലിം, ഫോമാ ന്യൂസ് ടീം
ജീവിതം ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ, നിർദ്ധനരും,,അശരണരുമായവരെ സഹായിക്കുന്നതിന് ഫോമാ രൂപം നൽകിയ സാമ്പത്തിക സഹായ പദ്ധതിയായ ഫോമാ ഹെല്പിങ് ഹാന്റിന്റെ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു കോപ്പറേറ്റീവ് രജിസ്ട്രാർ ആയി ഈയിടെ നിയമിതനായ ശ്രീ പി.ബി.നൂഹ്.നമുക്ക് ചുറ്റും സേവന സന്നദ്ധരായ ഒരുപാട് പേരുണ്ട് എന്ന് തന്റെ പത്തനംതിട്ടയിലെ കളക്ടർ പദവിയിലിരിക്കെ ബോധ്യപ്പെട്ടതാണ്.താൻ ആവശ്യപ്പെട്ടപ്പോഴൊക്കെ നിരവധി പേർ സഹായിക്കാൻ മുന്നോട്ട് വന്നത് മലയാളികളുടെ സേവന മനോഭാവത്തെ വെളിവാക്കുന്നു.
ഉദ്ഘാടന ചടങ്ങിൽ, ഗുരു രത്നം ജ്ഞാന തപസ്വി ജീവകാരുണ്യ രംഗത്ത് ഫോമാ നടത്തുന്ന പ്രവർത്തങ്ങൾ പ്രകീർത്തിച്ചു. ഈ ദുരിത കാലത്തിലൂടെ നാം കടന്നുപോകുമ്പോൾ, നാം കണ്ടറിഞ്ഞ നന്മകളും, പഠിച്ച പാഠങ്ങളും, നമ്മുടെ ജീവിതത്തെ പാകപ്പെടുത്താനും, മറ്റുള്ളവരുടെ ജീവിതത്തിൽ വെളിച്ചമാകുവാനും, സഹായ ഹസ്തം നൽകാൻ തയ്യാറുള്ളവർക്ക് ഒരു പ്രചോദനമാകുവാനും ഫോമയുടെ ഹെല്പിങ് ഹാൻഡ് പദ്ധതിയിലൂടെ ഫോമാക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചുകൊണ്ട് ഫോമയുടെ ഹെല്പിങ് ഹാന്റിന്റെ വെബ്സൈറ്റ് .അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ഫോമയുടെ ഹെല്പിങ് ഹാൻഡ് ഫോമയുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഏറ്റവും ഉദാത്തമായ മാതൃകയാണ്. ഫോമ മലയാളികൾക്ക് നൽകിയിട്ടുള്ള എല്ലാ സേവനങ്ങളും, ജീവ കാരുണ്യ പ്രവർത്തനങ്ങളും,കൂടുതൽ പേരെ സേവന സന്നദ്ധരാകാൻ പ്രചോദിപ്പിക്കട്ടെ എന്ന് ശ്രീ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി ആശംസിച്ചു.
ഉദ്ഘാടന ചടങ്ങിൽ മുപ്പത്തിയൊന്ന് പേർ ആയിരം ഡോളറും, ഒരാൾ മുവായിരം ഡോളറും സംഭാവന നൽകി ഹെല്പിങ് ഹാൻഡിന്റെ സേവന പദ്ധതിയിലെ ആദ്യ പങ്കാളികളായി.
കംപ്ലെയ്ൻസ് ചെയർമാൻ രാജു വർഗ്ഗീസ്,വിമൻസ് ഫോറം വൈസ് ചെയർമാൻ ജൂബി വള്ളിക്കളം, ഹെല്പിങ് ഹാൻഡിന്റെ പ്രചോദനവും, ഫോമയുടെ സഹചാരിയുമായ ദിലീപ് വർഗ്ഗീസ്, ജോൺ ടൈറ്റസ്,ബിജു ലോസൺ , ജെയിംസ് ഇല്ലിക്കൽ, ജേക്കബ് എബ്രഹാം ഹെഡ്ജ്, സ്റ്റീഫൻ കിഴക്കേക്കൂറ്റ്, എന്നിവർ ആശംസകൾ നേർന്നു. ഫോമാ വൈസ് പ്രസിഡന്റ് പ്രദീപ് നായർ കൃതജ്ഞത രേഖപ്പെടുത്തി.