തിരുവനന്തപുരം: ആറന്മുളയിൽ കെ. ശിവദാസന്‍ നായര്‍ കോൺഗ്രസ് സ്ഥാനാർഥി. ഇന്ന് പ്രഖ്യാപിക്കുന്ന അന്തിമ സ്ഥാനാർഥി പട്ടികയിൽ ശിവദാസന്‍ നായരും ഇടംനേടി. കൊല്ലത്ത് ബിന്ദുകൃഷ്ണയും തൃപ്പൂണിത്തുറയിൽ കെ. ബാബുവും സ്ഥാനാർഥിത്വം ഉറപ്പിച്ചു. മൂവർക്കും സംസ്ഥാന നേതൃത്വത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചു.
ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്ന കാര്യത്തിൽ ഉറപ്പായി. നേമത്ത് കെ. മുരളീധരൻ കരുത്തനാകും. മുരളീധരനെ ഹൈക്കമാൻഡ് ഇന്ന് ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്.
നാല് മണ്ഡലങ്ങളില്‍ തർക്കം ഇനിയും നിലനിൽക്കുകയാണ്. ഇരിക്കൂര്‍, കല്പറ്റ, പട്ടാമ്പി മണ്ഡലങ്ങളില്‍ തീരുമാനമായില്ല. മലമ്പുഴയില്‍ സ്ഥാനാര്‍ഥിയുടെ കാര്യത്തിലും തീരുമാനം നീളുന്നു.