സ്കോട്ലലാന്‍ഡ്-ഇന്ത്യ, മത്സരത്തില്‍ വിജയം കൈവരിച്ചതോടെ ഇന്ത്യയ്ക്കാണ് നിലവില്‍ ഏറ്റവുമധികം റണ്‍റേറ്റ് ഉളളത്.ഇത് ഇന്ത്യന്‍ ആരാധകരില്‍ കൂടുതല്‍ പ്രതീക്ഷയാണ് നല്‍കുന്നത്. തിങ്കളാഴ്ചയാണ് ഇന്ത്യയുടെ ലീഗിലെ അവസാന മത്സരം. എന്നാല്‍ ഈ മത്സരത്തില്‍ നമീബിയയെ തോല്‍പ്പിച്ചാല്‍ മാത്രം പോരാ, അഫ്ഗാന് ന്യൂസിലന്‍ഡിനോട് പരാജയപ്പെടുകയും വേണം .
അഫ്ഗാനെ കിവീസ് തോല്‍പ്പിച്ചാല്‍ നാല് ജയവും എട്ടു പോയിന്റുമായി അവര്‍ പാക്കിസ്ഥാനൊപ്പം സെമിയിലെത്തും. അതോടെ സെമിഫൈനല്‍ എന്ന ഇന്ത്യന്‍ പ്രതീക്ഷയും അവസാനിക്കും മറിച്ച് അഫ്ഗാന് വിജയിച്ചാല്‍ അഫ്ഗാനും കിവീസിനും ആറ്പൊയിന്റുകള് വീതമാകും . ഇപ്പോള്‍ റണ്‍റേറ്റില്‍ മുന്‍പന്തിയിലുളള ഇന്ത്യ നമീബിയയെ തോല്‍പ്പിച്ചാല്‍ നേരിട്ട് സെമിയിലെത്താം .
ഞായറാഴ്ച അബുദാബിയില്‍ നടക്കുന്ന അഫ്ഗാനിസ്ഥാന് – ന്യൂസിലന്‍ഡ് മത്സരത്തിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കിയിരിക്കുന്നത് . ഇന്ത്യയ്ക്ക് സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ന്യൂസിലന്‍ഡ് അഫ്ഗാനോട് തോല്‍വി സമ്മതയിക്കുകയും വേണം.