ഡാളസ്സ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സ് മെമ്പര്‍മാരുടെ മക്കളില്‍ 5, 8, 12 ഗ്രേഡുകളിലുള്ള സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് നല്‍കി ആദരിക്കുന്ന റെയ്‌ന കാറേക്കാട്ടില്‍, സാമിന അബ്രഹാം (ഗ്രേഡ് 5, ഒന്നും രണ്ടും), ഷെറില്‍ ജോര്‍ജ്ജ്, അലിഷ സെബാസ്റ്റിയന്‍ (ഗ്രേഡ് 8, ഒന്നും രണ്ടും). ദിവ്യ പട്ടത്തല്‍, ആഷ്‌ലി അബ്രഹാം (ഗ്രേഡ് 12, ഒന്നും രണ്ടും) എന്നീ വിദ്യാര്‍ത്ഥികളാണ് അവാര്‍ഡിനര്‍ഹരായിട്ടുള്ളതെന്ന് അസ്സോസ്സിയേഷന്‍ ഭാരവാഹികളായ ഷിജു അബ്രഹാം, റോയ് കൊടുവത്ത് എന്നിവര്‍ അറിയിച്ചു.
കോപ്പല്‍ സെന്റ് അല്‍ഫോണ്‍സാ കാത്തലിക്ക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 17 ന് ഓണഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക ചടങ്ങില്‍ വെച്ച് മുന്‍ ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള അവാര്‍ഡ് വിതരണം നടക്കുന്നത്.
ഓണാഘോഷങ്ങളിലും, അവാര്‍ഡ് ദാന ചടങ്ങിലും സംബന്ധിക്കുന്നതിനു എല്ലാവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്, സോണിയ തോമസ്: 9727650308
റോയ് കൊടുവത്ത്: 9725697165
ഷിജു അബ്രഹാം: 2149293570