സാക്രമെന്റോ: കാലിഫോര്‍ണിയയുടെ തലസ്ഥാന നഗരമായ സാക്രമെന്റോയില്‍ മാര്‍ത്തോമ്മാ സഭയ്ക്ക് പുതിയ കോണ്ഗ്രിഗേഷന് തുടക്കമായി. നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ഭദ്രാസനത്തിന്റെ കീഴില്‍ നിലവില്‍ വന്ന പുതിയ ആരാധന സമുഹത്തിന്റെ ഔപചാരികമായ ഉത്ഘാടനം ഭദ്രാസനാധിപന്‍ അഭി.ഡോ.ഐസക്ക് മാര്‍ ഫിലക്സിനോക്സ് എപ്പിസ്കോപ്പ് നിര്‍വഹിച്ചു.
അഭി.തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന പ്രഥമ വിശുദ്ധ കുര്‍ബാനയ്ക്ക് കോണ്ഗ്രിഗേഷന് വിശ്വാസ സമൂഹം ഒന്നായി പങ്കെടുത്തു. പ്രാര്‍ത്ഥന നിര്‍ഭരമായ ചടങ്ങുകള്‍ക്ക് ശേഷം നടന്ന പൊതു സമ്മേളനത്തില്‍ അഭി. തിരുമേനി ഭദ്രദീപം കൊളുത്തി കോണ്‍ഗ്രിഗേഷന്റെ ഉത്ഘാടന കര്‍മ്മം നിര്‍വഹിച്ചു. പി.സി.ഫിലിപ്പി നേതൃത്വം നല്കിയ പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് ശേഷം സാന്റ് ഫ്രാന്‍സിസ്ക്കോ മാര്‍ത്തോമ്മാ ഇടവക വികാരി റവ.ബിജു പി സൈമണ്‍ ആമുഖ പ്രസംഗം നടത്തുകയും വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി സ്വാഗതം ആശംസിക്കുകയും ചെയ്തു.
റവ.ഡോ.മത്തായി ആലക്കോട്ട് (ഇന്‍ഡ്യന്‍ ഓര്‍ത്തോഡോക്സ് ചര്‍ച്ച്), റവ.ഫാ.സിബി കുര്യന് (സീറോ മലബാര്‍ ചര്‍ച്ച്), തുടങ്ങി എക്യുമിനിക്കല് ഇടവകകളില്‍ നിന്നുള്ള വൈദികരും സിലിക്കണ്‍ വാലി മാര്‍ത്തോമ്മാ ചര്‍ച്ച്, സാന്റ് ഫ്രാന്‍സിസ്കോ മാര്‍ത്തോമ്മാ ചര്‍ച്ച്, സെന്റ്. ജോര്‍ജ് ഓര്‍ത്തോഡോക്സ് ചര്‍ച്ച് ഓഫ് ഇന്‍ഡ്യ സാക്രമെന്റോ, ഇന്‍ഫന്റ് ജീസസ് സീറോ മലബാര്‍ ചര്‍ച്ച് ഓഫ് സാക്രമെന്റോ എന്നീ ഇടവകകളില്‍ നിന്നുള്ള വിശ്വാസികള്‍ ചടങ്ങുകളില്‍ പങ്കെടുത്തു. ബഹു. വൈദികരെ കൂടാതെ ഒ.സി.നൈനാന് (വൈ.പ്രസിഡന്റ് സാക്രമെന്റോ മാര്‍ത്തോമ്മാ കോണ്ഗ്രിഗേഷന്), സുഗു ചാണ്ടി (വൈ.പ്രസിഡന്റ്, സിലിക്കണ്‍ വാലി മാര്‍ത്തോമ്മാ ചര്‍ച്ച്), കുര്യന് വര്‍ഗ്ഗീസ് (വൈ.പ്രസിഡന്റ്, സാന്റ് ഫ്രാന്‍സിസ്ക്കോ മാര്‍ത്തോമ്മാ ചര്‍ച്ച്) തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങില്‍ വെച്ച് പ്രിന്‍സ് ഫിലിപ്പ് നിര്‍മ്മിച്ച കോണ്ഗ്രിഗേഷന് വെബ്സൈറ്റ് അഭി.തിരുമേനി ഉത്ഘാടനം ചെയ്തു. സ്നേഹ വിരുന്നോടെ സമാപിച്ച സമ്മേളനത്തിനെത്തിയ ഏവര്‍ക്കു സക്കറിയ ജോര്‍ജ്ജ് നന്ദി രേഖപ്പെടുത്തി.