ഹ്യൂസ്റ്റൺ : ദിലീപ് ഷോ മനസ്സറിഞ്ഞു ചിരിക്കുവാനുള്ള ഷോ ആയിരിക്കുമെന്ന് ദിലീപ്. അമേരിക്കയിലുടനീളം ഏപ്രിൽ മുപ്പതുമുതൽ അരങ്ങേറുന്ന ദിലീപ്‌ഷോയ്ക്ക് തന്റെ ടീമിനൊപ്പം എത്തിയ അദ്ദേഹം ഹ്യൂസ്റ്റനിൽ പത്രപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. മയൂരി റസ്റ്റോറന്റിൽ നടന്ന പത്രസമ്മേളനം ഒരു കുടുംബ സൗഹൃദം പോലെ ആയിരുന്നു ഏറെ വിവാദങ്ങൾക്കൊടുവിൽ ഹ്യൂസ്റ്റനിൽ എത്തിയ ദിലീപിനെ തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആണ് പത്രപ്രവർത്തകർ സ്വീകരിച്ചത്.
“ഈ ഷോ ചിരിക്കുവാൻ മാത്രമുള്ളതാണ്, അമേരിക്കൻ മലയാളികൾ ഒരു കരുത്താണ്, അവരുടെ തിരക്കിട്ട ജീവിതങ്ങൾക്കിടയിൽ ഉള്ളുതുറന്ന് ചിരിക്കുവാൻ ഒരു ഷോ മൂന്നുമണിക്കൂർ ആത്മാർത്ഥമായി ചിരിക്കാം, കളങ്കമില്ലാത്ത ആസ്വദിക്കാവുന്ന സ്‌കിറ്റുകൾ, റിമി ടോമിക്കൊപ്പം പാട്ടും ചിരിയുമായി അലപനേരം അങ്ങനെ ചിരിയുടെ ഒരു പൂരം തന്നെ ഒരുക്കുവാനാണ് ഞങ്ങൾ വന്നിരിക്കുന്നത്. കൂടാതെ ഡാൻസും, പാട്ടും ഒക്കെയായി ഒരു മികച്ച ഷോ ആയിരിക്കും ഇത് ” ദിലീപ് പറഞ്ഞു.
തന്നെ സംബന്ധിച്ച് ഒരുപിടി നല്ല സുഹൃത്തുക്കൾ ഉള്ള സ്ഥലമാണ് അമേരിക്ക ആ സൗഹൃദം പുതുക്കുകയുവും കൂടി ചെയ്യാനാണ് ഇപ്പോളത്തെ വരവ് അത് ഒരു ഷോയിൽ കൂടി ആകുമ്പോൾ അതൊരു രസമല്ലേ. സ്റ്റേജ് ഷോകളുടെ ചരിത്രത്തിൽ തന്നെ പുതുമയാർന്ന പരിപാടികളുമായാണ് ഈ സംഘം എത്തിയിരിക്കുന്നതെന്നു ഷോയുടെ ഡയറക്ടറും ചലച്ചിത്ര സംവിധായകനുമായ നാദിർഷ പറഞ്ഞു. മുൻകാലങ്ങളിൽ നടന്ന ഷോകളിൽ നിന്നും വളരെ വായ്ത്യസ്തമായ സ്‌കിറ്റുകൾ, പലതിനും അമേരിക്കൻ മലയാളികൾക്ക് പുതുമ ദർശിക്കാനാകും. കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടതില്ല. പിഷാരടി, ധർമ്മജൻ, കൊല്ലം സുധി, യുസഫ് തുടങ്ങിയ സ്കിറ്റ് രാജാക്കന്മാരുടെ ഒരു വലിയ നിര ഈ ഷോയ്‌ക്കൊപ്പം ഉണ്ട് അത് തന്നെ ഷോയുടെ വിജയത്തിന്റെ ഭാഗമാണെന്നും നാദിർഷ കൂട്ടിച്ചേർത്തു.
യു ജി എം ചെയർ ഡോക്ടർ ഷൈജു ദിലീപിനെയും സംഘത്തെയും സ്വീകരിച്ചു. പത്ര സമ്മേളനത്തിൽ കാവ്യാ മാധവൻ, റിമിടോമി, ധർമ്മജൻ തുടങ്ങിയവരും പങ്കെടുത്തു. ദിലീപിനും സംഘത്തിനും ഹ്യൂസ്റ്റനിൽ ലഭിച്ച വരവേൽപ്പ് ദിലീപ് ഷോയെ അമേരിക്കൻ മലയാളി ആസ്വാദകർ കാത്തിരിക്കുന്നതിന്റെ തെളിവായി വിലയിരുത്തണം.
ജയറാം ഷോയ്ക്കു ശേഷം അമേരിക്കയിൽ നടക്കുന്ന ഏറ്റവും ചെലവേറിയതും, സാങ്കേതിക മികവും, പ്രോഗ്രാമുകളുടെ വൈവിധ്യം കൊണ്ടും ജനങ്ങളുടെ മനസിൽ ഇടം നേടുന്ന ഷോ ആയിരിക്കും ദിലീപ് ഷോ. ദിലീപ്, നാദിർഷ, രമേഷ് പിഷാരടി, ധർമ്മജൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ, ഹരിശ്രീ യൂസഫ്, ഏലൂർ ജോർജ്, റോഷൻ ചിറ്റൂർ, സമദ്, കാവ്യാമാധവൻ, നമിത പ്രമോദ്, ടിവി സിനിമാ താരം സ്വാസിക, തുടങ്ങി 26 ൽ പരം കലാകാരന്മാർ ആണ് ഈ ഷോയ്‌ക്കൊപ്പം അണിനിരക്കുന്നത്.