നഴ്സിംഗ് രംഗത്തെ മുന്ന് പ്രഗത്ഭരായ വ്യക്തികൾ മുഖ്യാതിഥികൾ ആയി പങ്കെടുക്കുന്ന സമ്മേളനത്തിൽ ചിന്തോദ്ധീപകമായ മൂന്ന് സെമിനാറുകൾ നടക്കും.
മോലോയ് കോളേജ് ബാർബറ എച് ഹേഗൻ സ്കൂൾ ഓഫ് നഴ്സിംഗ് പ്രതിനിധി അന്നാ ജോർജ് PhD, APRN, FNP-C “എഡ്യൂക്കേഷണൽ ഒപ്പോർട്ടുണിറ്റീസ് ഇൻ നഴ്സിംഗ് “എന്ന വിഷയത്തിലും തങ്കമണി അരവിന്ദൻ MSN, RN, CCRN അസിസ്റ്റന്റ് പ്രൊഫസർ ചാംബെര്ലിന് കോളേജ് ഓഫ് നഴ്സിംഗ് “നഴ്സിംഗ് : മാനസീകവും ശാരീരികവും ആത്മീയവുമായ സന്തുലിതാവസ്ഥ” എന്ന വിഷയത്തിലും, ഹോഫ്സ്ട്ര നോർത്ത് വെൽ സ്കൂൾ ഓഫ് ഗ്രാജുവേറ്റ് നഴ്സിംഗ് ആൻഡ് ഫിസിഷ്യൻ അസിസ്റ്റന്റ് സ്റ്റഡീസ് അസ്സോസിയേറ്റ് ഡീൻ ക്ലിനിക്കൽ അഫയേഴ്സ് പ്രിസ്ക്രിള സാമുവേൽ, DNP, FNP-BC”Fostering Leadership and Innovation” എന്ന വിഷയത്തിലും സെമിനാറുകൾ നയിക്കും.
“വിളക്കേന്തിയ വനിത”യുടെ ജന്മദിനം മലയാളികളെ സംബന്ധിച്ച് അവരുടെ ജീവിത വിജയത്തിന്റെ ജന്മദിനം കൂടിയാണ്. അതുകൊണ്ട് തങ്ങളുടെ തിരക്കേറിയ ജോലികളിൽ നിന്ന് കുടുംബത്തോടൊപ്പം കുറച്ചു സമയം സ്വാദിഷ്ടമായ ഭക്ഷണം, മികച്ച കലാപരിപാടികൾ എന്നിവയും ആസ്വദിക്കുവാൻ ഈ ആഘോഷം കൊണ്ട് ഉദ്ദേശിക്കുന്നു. ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് നടത്തുന്ന നഴ്സസ് ദിനാഘോഷം വിജയമാക്കുവാൻ ന്യൂ യോർക്ക് മേഖലയിലുള്ള എല്ലാ നേഴ്സുമാരും ഈ ചടങ്ങിൽ പങ്കെടുക്കണമെന്ന് പി ആർ ഓ ലൈസി അലക്സ് അറിയിച്ചു.