ടീനെക്ക്, ന്യൂജേഴ്സി. പുതുപ്പള്ളി വലിയ മുണ്ടാക്കലായ ഇയ്യാടിയില്‍ ഒ. ഇ. ഏബ്രഹാം(കുഞ്ഞൂഞ്ഞച്ചന്‍81) നിര്യാതനായി. ആലാമ്പള്ളി(പാമ്പാടി) പൊന്‍കുന്നം വര്‍ക്കി മെമ്മോറിയല്‍ ഹൈസ്കൂളില്‍ അദ്ധ്യാപകനായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ പരേതയായ സൗത്ത് പാമ്പാടി ചേനേപ്പറമ്പില്‍ സി. എം. ഏലിയാമ്മ( റിട്ട. ടീച്ചര്‍, സൗത്ത് പാമ്പാടി സെന്‍റ് തോമസ് എല്‍. പി. സ്കൂള്‍)
മക്കള്‍ എബി ഏബ്രഹാം(യു. എസ്.എ.), ഷിബി ഏബ്രഹാം(യു. എസ്.എ.), ഷൈനി മാത്യു (ദോഹ), സുഷ ജിജി തെക്കേകണ്ടമ്പുറം പാമ്പാടി.
മരുമക്കള്‍ കുമാരനല്ലൂര്‍ ഏകോണില്‍ പരേതനായ ഏബ്രഹാം വര്‍ക്കി(റെജി), അഞ്ചേരി കുഴിയാത്തുകടുപ്പില്‍ മാത്യു വര്‍ക്കി(ജഗു, ദോഹ), ജിജി തോമസ്, തെക്കേകണ്ടമ്പുറം പാമ്പാടി, ബിജിനി ഏബി പുത്തന്‍പുരയില്‍ അരീപ്പറമ്പ്.
സംസ്കാരം പിന്നീട് പാമ്പാടി ശാലേം മാര്‍ത്തോമ്മാ പള്ളിയില്‍
പൊതു ദര്‍ശനം. ഓഗസ്റ്റ് 6ാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണി മുതല്‍ 9 മണിവരെ ടീനെക്ക് ന്യൂജേഴ്സി സെന്‍റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ പള്ളിയില്‍.
St. Peters Mar Thoma Church 70 Cedar Ln, Teaneck, NJ 0766