ബെംഗളൂരു : ബാംഗ്ലൂരിലെ വിവിധ ക്രൈസ്തവ പെന്തെക്കോസ്ത് സഭകളിലെ വിശ്വാസികള്‍ ചേര്‍ന്ന് ഏബനേസര്‍ മിനിസ്ട്രീസിന്‍റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 1 വരെ കൊത്തന്നൂര്‍ ഏബനേസര്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഗ്രൗണ്ടില്‍ വച്ച് ബാംഗ്ലൂര്‍ ഐക്യ കണ്‍വെന്‍ഷന്‍ നടത്തും. പാസ്റ്റര്‍മാരായ ഡോ. കെ.സി ജോണ്‍, സാംജോര്‍ജ്, ബാബുചെറിയാന്‍, കെ.ജെ മാത്യു, ബെന്നിസന്‍ മത്തായി എന്നിവര്‍ പ്രസംഗിക്കും. വിവിധ ക്രൈസ്തവ പെന്തെക്കോസ്ത് സഭകളിലെ പ്രധാന ശുശ്രൂഷകര്‍ അദ്ധ്യക്ഷരായിരിക്കും.
ദിവസവും വൈകിട്ട് 5.30 മുതല്‍ ഗാനശുശ്രൂഷയും സുവിശേഷ പ്രസംഗവും നടക്കും. 29 (വെള്ളി) രാവിലെ 10 മുതല്‍ 1 വരെ പാസ്റ്റര്‍. ബാബു ചെറിയാന്‍ നേതൃത്വം നല്‍കുന്ന ബൈബിള്‍ ക്ലാസ്, ശനി രാവിലെ 10 മുതല്‍ യുവജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രത്യേക സമ്മേളനത്തില്‍ പാസ്റ്റര്‍. ബെന്നിസന്‍ മത്തായി പ്രസംഗിക്കും. പാസ്റ്റര്‍മാരായ ജോണ്‍സണ്‍.വി. മാത്യു, ഷിബു ജോഷ്വാ എന്നിവരുടെ നേതൃത്വത്തില്‍ ബി.യു.സി കോറസ് ഗാനങ്ങള്‍ ആലപിക്കും.
കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ റവ. ഡോ.എന്‍.കെ ജോര്‍ജ്, ജോയിന്‍റ് കണ്‍വീനര്‍ പാസ്റ്റര്‍. ജോസ്മാത്യു എന്നിവരുടെ നേതൃത്വത്തില്‍ പാസ്റ്റര്‍മാരായ ബിജു ജോണ്‍, ജോസഫ് ജോണ്‍, ജേക്കബ് ഫിലിപ്പ്, ബ്രദര്‍. ജോയി പാപ്പച്ചന്‍, ബ്രദര്‍. ബെന്‍സന്‍ ചാക്കോ എന്നിവര്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു. ബാംഗ്ലൂരിലെ വിവിധ സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.