ഡാളസ് : മലയാളികളുടെ ക്രൈസ്തവ സംഘടനയായ വൈ.എം.ഇ. എഫിന്റെ ‘ഭാരതം അറിയട്ടെ ദൈവസ്‌നേഹം’ പദ്ധതിയുടെ ഭാഗമായി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി 64 വി.ബി.എസ്സുകള്‍ നടന്നു. ബീഹാര്‍, ഒഡീഷ, രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, കര്‍ണ്ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലായി വിവിധ ഗ്രാമങ്ങളിലാണ് വി.ബി.എസ്സുകള്‍ നടന്നത്. അതാതു സ്ഥലങ്ങളിലെ പ്രേഷിതപ്രവര്‍ത്തകര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു. ഏകദേശം 5000 കുട്ടികള്‍ ഈ സംരംഭത്തിലൂടെ ദൈവസ്‌നേഹത്തിന്റെ ഗാനങ്ങള്‍ പാടിയും കഥകള്‍ ശ്രവിച്ചും വേനലവധിക്കാലം നന്മയുടെ ആഘോഷമാക്കി.

image001

LEAVE A REPLY

Please enter your comment!
Please enter your name here